---
title: "വായന പരിശീലനക്കളരി നടത്തി. "
english_title: "Conducted reading exercises. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153944/conducted-reading-exercises"
published_at: "2023-10-15T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c0033d5d66_jhknl.jpg"
keywords: []
---

# വായന പരിശീലനക്കളരി നടത്തി. 

> **Lead Summary:** **മാനന്തവാടി:** മഹിള സമഖ്യ സൊസൈറ്റിയുടെ ഹോസ്റ്റല്‍ കുട്ടികള്‍ക്കായി പഴശ്ശി ഗ്രന്ഥാലയം രണ്ടാമത് വായന പരിശീലനക്കളരി നടത്തി. കുട്ടികളില്‍ വായന ശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി ഗ്രന്ഥാലയം ഏറ്റെടുത്തു നടത്തുന്ന പരിശീലന പരിപാടിയില്‍ കഥകളും കവിതകളും പരിചയപ്പെടുത്തി. ഒ.വി വിജയന്റെ കടല്‍ത്തീരത്ത് എന്ന കഥ കുട്ടികള്‍ തന്നെ ആസ്വാദനം തയ്യാറാക്കി അവതരിപ്പിച്ചു.

## Article Content

**മാനന്തവാടി:** മഹിള സമഖ്യ സൊസൈറ്റിയുടെ ഹോസ്റ്റല്‍ കുട്ടികള്‍ക്കായി പഴശ്ശി ഗ്രന്ഥാലയം രണ്ടാമത് വായന പരിശീലനക്കളരി നടത്തി. കുട്ടികളില്‍ വായന ശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി ഗ്രന്ഥാലയം ഏറ്റെടുത്തു നടത്തുന്ന പരിശീലന പരിപാടിയില്‍ കഥകളും കവിതകളും പരിചയപ്പെടുത്തി. ഒ.വി വിജയന്റെ കടല്‍ത്തീരത്ത് എന്ന കഥ കുട്ടികള്‍ തന്നെ ആസ്വാദനം തയ്യാറാക്കി അവതരിപ്പിച്ചു.

വായനശാലയുടെ പുറത്തേക്ക് വായനയെ വളര്‍ത്തുന്നതിനായും വായനയുടെ സാഹചര്യങ്ങളെ  ജനകീയമാക്കുന്നതിനുവേണ്ടിയും ഗ്രന്ഥാലയം നടത്തുന്ന പരിശീലനക്കളരി ലക്ഷ്യം വെക്കുന്നത്‌വായിച്ചു വളരുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതിനാണ്. കുട്ടികള്‍ക്കായി ലൈബ്രറി പ്രവര്‍ത്തകന്‍ ജിതിന്‍ എം.സി കവിതകള്‍ ആലപിച്ചു.

ഗ്രന്ഥാലയം ജോ.സെകട്ടറി ജിലിന്‍ ജോയി കവിതകള്‍ വിശദീകരിച്ചു നല്‍കി. ലൈബ്രറി പ്രവര്‍ത്തകന്‍ കെ. അയൂബ് കുട്ടികളോട് രസകരമായ ചോദ്യങ്ങള്‍ ചോദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. മഹിള സമഖ്യ കോ- ഓഡിനേറ്റര്‍ അംബിക വിഡി, ടീച്ചര്‍ ടാനിയ ജോസ് , ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യര്‍ ,ലൈബ്രറി പ്രവര്‍ത്തകന്‍ അമല്‍ പ്രശാന്ത് തുടങ്ങിയവര്‍ പരിശീലനക്കളരിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153944/conducted-reading-exercises)