---
title: "സപ്ലൈകോ ഉൽപ്പന്നങ്ങൾ നാളെമുതൽ വീട്ടിലെത്തും"
english_title: "Supplyco Products online "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15397/supplyco-products-online"
published_at: "2021-12-10T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2fb858cf7b_images (20).jpeg"
keywords: []
---

# സപ്ലൈകോ ഉൽപ്പന്നങ്ങൾ നാളെമുതൽ വീട്ടിലെത്തും

> **Lead Summary:** സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ വഴിയുള്ള ഓൺലൈൻ വിൽപ്പനയ്ക്കും ഹോം ഡെലിവറിക്കും ശനിയാഴ്ച തുടക്കമാകും. ഓൺലൈൻ വിൽപ്പനയുടെ സംസ്ഥാന ഉദ്ഘാടനം ശനി പകൽ 12ന് തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനുസമീപമുള്ള പ്ലാനിങ് ഹാളിൽ റവന്യുമന്ത്രി കെ രാജൻ നിർവഹിക്കും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. മേയർ എം കെ വർഗീസ് ആദ്യ ഓർഡർ സ്വീകരിക്കും.

## Article Content

സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ വഴിയുള്ള ഓൺലൈൻ വിൽപ്പനയ്ക്കും ഹോം ഡെലിവറിക്കും ശനിയാഴ്ച തുടക്കമാകും. ഓൺലൈൻ വിൽപ്പനയുടെ സംസ്ഥാന ഉദ്ഘാടനം ശനി പകൽ 12ന് തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനുസമീപമുള്ള പ്ലാനിങ് ഹാളിൽ റവന്യുമന്ത്രി കെ രാജൻ നിർവഹിക്കും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. മേയർ എം കെ വർഗീസ് ആദ്യ ഓർഡർ സ്വീകരിക്കും.

തൃശൂരിലെ മൂന്ന് വിൽപ്പനശാലകളിലാണ് ആദ്യഘട്ടം ഹോം ഡെലിവറി ആരംഭിക്കുക. രണ്ടാംഘട്ടം ജനുവരി ഒന്നിന് എല്ലാ കോർപറേഷനുകളിലും മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നാലാംഘട്ടം മാർച്ച് 31ന് എല്ലാ സൂപ്പർ മാർക്കറ്റുകളിലും ആരംഭിക്കും. ഉൽപ്പന്നങ്ങൾ സപ്ലൈകേരള എന്ന മൊബൈൽ ആപ്പിലൂടെ ഓർഡർ ചെയ്യാം. ശനിമുതൽ ആപ് പ്ലേസ്റ്റോറിൽ ലഭ്യമാകും. ആദ്യ മൂന്നുഘട്ടങ്ങളിൽ സബിഡി ഉൽപ്പന്നങ്ങൾ ഒഴികെയുള്ള നിത്യോപയോഗ സാധനങ്ങൾ ഓർഡർ സ്വീകരിച്ച് 24 മണിക്കൂറിനകം എത്തിക്കും. മിൽമ, ഹോർട്ടികോർപ്, കെപ്കോ, മത്സ്യഫെഡ് എന്നിവയുടെ ഉൽപ്പന്നങ്ങളും സപ്ലൈകോ ഓൺലൈനിലൂടെ വിതരണം ചെയ്യാൻ പദ്ധതിയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15397/supplyco-products-online)