---
title: "വന്യജീവി അക്രമം തടയാൻ നടപടി സ്വീകരിക്കുക: ആം ആദ്മി പാർട്ടി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153998/peravoor"
published_at: "2023-10-16T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c89e37d13b_IMG-20231016-WA0000.jpg"
keywords: []
---

# വന്യജീവി അക്രമം തടയാൻ നടപടി സ്വീകരിക്കുക: ആം ആദ്മി പാർട്ടി

> **Lead Summary:**  **പേരാവൂർ**: ആം ആദ്മി പാർട്ടി പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വന്യമൃഗ ആക്രമണം തടയുന്നതിനുള്ള സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ, സഹകരണ ബാങ്ക് കൊള്ളക്കെതിരെ, ആം ആദ്മി പാർട്ടി നേതാക്കളെ കള്ള കേസ്സിൽ കുടുക്കി ജയിലിൽ അടക്കുന്നതിനെതിരെ കാണിച്ചാർ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

 **പേരാവൂർ**: ആം ആദ്മി പാർട്ടി പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വന്യമൃഗ ആക്രമണം തടയുന്നതിനുള്ള സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ, സഹകരണ ബാങ്ക് കൊള്ളക്കെതിരെ, ആം ആദ്മി പാർട്ടി നേതാക്കളെ കള്ള കേസ്സിൽ കുടുക്കി ജയിലിൽ അടക്കുന്നതിനെതിരെ കാണിച്ചാർ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.

കണിച്ചാർ വ്യാപാര ഭവനിൽ ചേർന്ന യോഗവും തുടർന്നുള്ള പ്രതിഷേധ പ്രകടനവും ആം ആദ്മി കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്റ്റീഫൻ ടി ടി ഉദ്‌ഘാടനം ചെയിതു. സെക്രട്ടറി ബിജു പാമ്പക്കൾ, നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റാനി സ്ലാവോസ്, സെക്രട്ടറി സിബി തുരുത്തിപ്പിള്ളിൽ, വത്സമ്മ മണലേൽ, ജോളി പേരക്കട്ട്, സിറിക് ജോർജ്, സംസ്ഥാന യൂത്ത് കൌൺസിൽ അംഗം അമിൽഡ എം എസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153998/peravoor)