---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 8,503 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു"
english_title: "Covid 19 update india dec 10"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15400/covid-19-update-india-dec-10"
published_at: "2021-12-10T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2ff3bbc7bc_images - 2021-12-09T120750.186.jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 8,503 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു

> **Lead Summary:** ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 8,503 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

## Article Content

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 8,503 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്താകെ 3,46,74,744 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

7,678 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ രോഗമുക്തരുടെ എണ്ണം 3,41,05,066 ആയി. 98.36% ആണ് രോഗമുക്തി നിരക്ക്. 94,943 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗബാധിതരില്‍ 0.27% സജീവ രോഗികളാണ് .624 മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,74,735 ആയി ഉയര്‍ന്നു .പ്രതിദിന ടെസ്റ്റ് പോസിറ്റീവ് നിരക്ക 0.66% ആണ്. പ്രതിവാര ടിപിആര്‍ 0.72% ആയി. 4,169 പ്രതിദിന രോഗികളുമായി കേരളം തന്നെയാണ് മുന്നില്‍ .

കഴിഞ്ഞ ദിവസം 74,57,970 ഡോസ് വാക്സിന്‍ കൂടി വിതരണം ചെയ്തതോടെ ആകെ വാക്‌സിനേഷന്‍ 131.18 കോടി( 1,31,18,87,257) യായി ഉയര്‍ന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15400/covid-19-update-india-dec-10)