---
title: "ഇന്ന് മുതല്‍ മഴ ശക്തമാക്കും; മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണം: മന്ത്രി കെ.രാജന്‍"
english_title: "Krajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154004/krajan"
published_at: "2023-10-16T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c8f0bdb483_download_(76).jpeg"
keywords: []
---

# ഇന്ന് മുതല്‍ മഴ ശക്തമാക്കും; മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണം: മന്ത്രി കെ.രാജന്‍

> **Lead Summary:** **തിരുവനന്തപുരം**: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഇന്ന് രാത്രി മുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പെന്ന് മന്ത്രി കെ രാജന്‍. ആവശ്യമുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കണമെന്നും കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

## Article Content

**തിരുവനന്തപുരം**: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഇന്ന് രാത്രി മുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പെന്ന് മന്ത്രി കെ രാജന്‍. ആവശ്യമുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കണമെന്നും കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അത്യാവശ്യ കാര്യങ്ങളില്‍ ഒഴികെ റവന്യൂ ഉദ്യോഗസ്ഥര്‍ അവധി എടുക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. മറ്റ് അവധികള്‍ മൂന്ന് ദിവസത്തേക്ക് റദ്ദാക്കണം. ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തന്നെ  ഉദ്യോഗസ്ഥര്‍ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. മഴക്കെടുതി സംബന്ധിച്ച് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി രാജന്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154004/krajan)