---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാശദിനം ആചരിച്ചു"
english_title: "Kelakam school International Human Rights Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15402/kelakam-school-international-human-rights-day"
published_at: "2021-12-10T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b3027c896fb_PicsArt_12-10-01.02.50.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാശദിനം ആചരിച്ചു

> **Lead Summary:** കേളകം: മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുമ്പോഴും പലയിടത്തും മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന കാലത്ത് കുട്ടികളില്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണര്‍ത്താന്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അന്താരാഷ്ട്ര മനുഷ്യാവകാശദിനാചരണം നടന്നു.

## Article Content

കേളകം: മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുമ്പോഴും പലയിടത്തും മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന കാലത്ത് കുട്ടികളില്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണര്‍ത്താന്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അന്താരാഷ്ട്ര മനുഷ്യാവകാശദിനാചരണം നടന്നു.

പൂര്‍വ്വ വിദ്യാര്‍ത്ഥിയും പബ്ളിക് പ്രോസിക്ക്യൂട്ടറുമായിരുന്ന അഡ്വ. പി വി ജോസ് ദിനാചരണപരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫാ. എല്‍ദോ ജോണ്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് ക്ളാസ് എടുത്തു. കമ്യൂണിറ്റി പോലീസ് ഓഫീസേഴ്സ് ആയ ജോബി ഏലിയാസ് സ്വാഗതവും അശ്വതി കെ ഗോപിനാഥ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15402/kelakam-school-international-human-rights-day)