---
title: "സംഘാടകസംഘം കമ്മിറ്റി രൂപീകരിച്ചു"
english_title: "Kattikulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154046/kattikulam"
published_at: "2023-10-16T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cbba3caa65_IMG-20231016-WA0002.jpg"
keywords: []
---

# സംഘാടകസംഘം കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **കാട്ടിക്കുളം**: മാനന്തവാടി നിയോജകമണ്ഡലം എം എൽ എ ഒ ആർ കേളുവിന്റെ വികസന ഫണ്ടിൽ നിന്നും 3 കോടി 65 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കാട്ടിക്കുളം ഗവൺമെൻറ് ഹൈസ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടന പരിപാടിക്കായി സംഘാടകസംഘം കമ്മിറ്റി രൂപീകരിച്ചു.

## Article Content

**കാട്ടിക്കുളം**: മാനന്തവാടി നിയോജകമണ്ഡലം എം എൽ എ ഒ ആർ കേളുവിന്റെ വികസന ഫണ്ടിൽ നിന്നും 3 കോടി 65 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കാട്ടിക്കുളം ഗവൺമെൻറ് ഹൈസ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടന പരിപാടിക്കായി സംഘാടകസംഘം കമ്മിറ്റി രൂപീകരിച്ചു.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ എൻ സുശീലയെ ചെയർപേഴ്സണായും പ്രിൻസിപ്പാൾ കെ ഒ നിർമ്മലയെ കൺവീനറായും തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി ബാലകൃഷ്ണൻ എന്നിവർ രക്ഷാധികാരികളാണ്. ആരോഗ്യ വിദ്യാഭ്യാസ സെമിനാർ, പഴയ പത്രങ്ങൾ, ഫോട്ടോസ്, കാർട്ടൂൺ പ്രദർശനം, ഗോത്ര ഫെസ്റ്റ്, കരോക്കെ ഗാനമേള, ഉദ്ഘാടന സമ്മേളനം തുടങ്ങി അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി ടി എ പ്രസിഡൻറ് സിജിത്ത് സ്വാഗതവും കെ ഹെഡ്മിസ്ട്രസ് ബീന വർഗീസ് നന്ദിയും പറഞ്ഞു. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായി 35 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ കമ്മറ്റികളും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154046/kattikulam)