---
title: "മീലാദ് ആഘോഷം സമാപിച്ചു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154075/wayanad"
published_at: "2023-10-16T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cd01899712_IMG-20231016-WA0018.jpg"
keywords: []
---

# മീലാദ് ആഘോഷം സമാപിച്ചു

> **Lead Summary:**  **പടിഞ്ഞാറത്തറ**: ഉമ്മുൽ ഖുറാ കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ നബിദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജീദ് സഖാഫി അധ്യക്ഷത വഹിച്ചു. വയനാട്ടിലെ പ്രമുഖ ദഫ്മുട്ട് ആചാര്യൻ കാട മൂസയെ ചടങ്ങിൽ ആദരിച്ചു.

## Article Content

 **പടിഞ്ഞാറത്തറ**: ഉമ്മുൽ ഖുറാ കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ നബിദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജീദ് സഖാഫി അധ്യക്ഷത വഹിച്ചു. വയനാട്ടിലെ പ്രമുഖ ദഫ്മുട്ട് ആചാര്യൻ കാട മൂസയെ ചടങ്ങിൽ ആദരിച്ചു.

അബ്ദുൽ മജീദ് സഖാഫി, ഹാരിസ് കണ്ടിയൻ, ഷമീം വെട്ടൻ, റഷീദ് ചക്കര, സുലൈമാൻ കുഞ്ഞോത്ത്, സ്വാദിഖ്‌ സഖാഫി അരീക്കോട്, മുഹമ്മദ്‌ അഹ്സനി, ഹാഫിള് തൗഫീഖ് അദനി തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154075/wayanad)