---
title: "അഖിലേന്ത്യാ കരകൗശല കൈത്തറി വിപണന മേള കണ്ണൂർ ടൗൺ സ്ക്വയറിൽ"
english_title: "All India Handicraft Marketing Fair at Kannur Town Square"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15415/All-India-Handicraft-Marketing-Fair-at-Kannur-Town-Square"
published_at: "2021-12-10T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b30f6b3ff07_Screenshot_20211210_135630.jpg"
keywords: []
---

# അഖിലേന്ത്യാ കരകൗശല കൈത്തറി വിപണന മേള കണ്ണൂർ ടൗൺ സ്ക്വയറിൽ

> **Lead Summary:** കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള കരകൗശല വികസന കോർപ്പറേഷൻ കണ്ണൂർ യൂണിറ്റായ കൈരളി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ത്തോടനുബന്ധിച്ച് അഖിലേന്ത്യാ കരകൗശല കൈത്തറി വിപണന മേള കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ചു. മേള കണ്ണൂർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല കൈത്തറി തൊഴിലാളികൾ നിർമ്മിക്കുന്ന ഉൽപന്നങ്ങളാണ് മേളയിലൂടെ വിറ്റഴിക്കുന്നത്. കേരളത്തിന്റെ തനത് കരകൗശല ശില്പങ്ങൾ ആയ വീട്ടിയും തേക്കിൽ തീർത്ത ശിൽപ്പങ്ങൾ, ലോകപ്രശസ്തമായ ആറന്മുളക്കണ്ണാടി, പിത്തള യിലും ഓട്ടിലും തീർത്ത വിളക്കുകൾ, ചന്ദനതൈലം ചന്ദന കഷണങ്ങൾ നെറ്റിപ്പട്ടം എന്നിവ മേളയിൽ ലഭ്യമാണ്.

## Article Content

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള കരകൗശല വികസന കോർപ്പറേഷൻ കണ്ണൂർ യൂണിറ്റായ കൈരളി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ത്തോടനുബന്ധിച്ച് അഖിലേന്ത്യാ കരകൗശല കൈത്തറി വിപണന മേള കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ചു. മേള കണ്ണൂർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല കൈത്തറി തൊഴിലാളികൾ നിർമ്മിക്കുന്ന ഉൽപന്നങ്ങളാണ് മേളയിലൂടെ വിറ്റഴിക്കുന്നത്. കേരളത്തിന്റെ തനത് കരകൗശല ശില്പങ്ങൾ ആയ വീട്ടിയും തേക്കിൽ തീർത്ത ശിൽപ്പങ്ങൾ, ലോകപ്രശസ്തമായ ആറന്മുളക്കണ്ണാടി, പിത്തള യിലും ഓട്ടിലും തീർത്ത വിളക്കുകൾ, ചന്ദനതൈലം ചന്ദന കഷണങ്ങൾ നെറ്റിപ്പട്ടം എന്നിവ മേളയിൽ ലഭ്യമാണ്.

ഹൈദരാബാദ് പേളിന്റെ വളകൾ, മാലകൾ, മോതിരങ്ങൾ, കമ്മലുകൾ, റൂബി, എമറാൾഡ്,സഫയർ കല്ലുകളിൽ തീർത്ത ആഭരണങ്ങൾ തുടങ്ങിയവയ്ക്കൊപ്പം മധുര ചുങ്കിടി സാരീസ്, കലങ്കാരി ഡിസൈൻ സാരീസ്, കോട്ടൺ ചുരിദാർ,ഖാദി ഷർട്ട്, രാജസ്ഥാൻ ബെഡ് ഷീറ്റ്,കുർത്ത, കുർത്തി, ടവ്വലുകൾ, സോഫ കവർ തുടങ്ങിയ എല്ലാ തുണിത്തരങ്ങളും മേളയിൽ ലഭ്യമാണ്. രാവിലെ 10 മുതൽ 8 മണി വരെയാണ് പ്രദർശനം. അവധിദിവസങ്ങളിലും ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും. 2012 ജനുവരി രണ്ടുവരെ മേള ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15415/All-India-Handicraft-Marketing-Fair-at-Kannur-Town-Square)