---
title: "കനത്ത മഴ: അടക്കാത്തോട് ടൗണും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട്"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154189/kelakam"
published_at: "2023-10-16T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d1f24e7751_Picsart_23-10-16_17-01-17-510.jpg"
keywords: []
---

# കനത്ത മഴ: അടക്കാത്തോട് ടൗണും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട്

> **Lead Summary:** **അടക്കാത്തോട്:**കനത്ത മഴയെ തുടർന്ന് അടക്കാത്തോട് ടൗണും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട്. ഓവുചാലുകൾ നിറഞ്ഞ് റോഡിലൂടെ വെള്ളം കവിഞ്ഞൊഴുകി രൂപപ്പെട്ട വെള്ളക്കെട്ടിൽ വാഹന യാത്രയും ദുഷ്കരമായി. ഒരു മണിക്കൂർ നീണ്ട തുലാ പെയ്ത്തിൽ തോടുകളും നിറഞ്ഞ് കവിഞ്ഞു.

## Article Content

**അടക്കാത്തോട്:**കനത്ത മഴയെ തുടർന്ന് അടക്കാത്തോട് ടൗണും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട്. ഓവുചാലുകൾ നിറഞ്ഞ് റോഡിലൂടെ വെള്ളം കവിഞ്ഞൊഴുകി രൂപപ്പെട്ട വെള്ളക്കെട്ടിൽ വാഹന യാത്രയും ദുഷ്കരമായി. ഒരു മണിക്കൂർ നീണ്ട തുലാ പെയ്ത്തിൽ തോടുകളും നിറഞ്ഞ് കവിഞ്ഞു.

അടക്കാത്തോട് ടൗണിലെ ഓവുചാലുകളിലെ മണ്ണ് നീക്കം ചെയ്യാൻ നടപടി ആവശ്യപ്പെട്ടിട്ടും കേളകം പഞ്ചായത്ത് അധികൃതർ ഗൗനിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു. ടൗണിലെ ഇരുഭാഗങ്ങളിലെ ഓവുചാലുകളിൽ മണ്ണ് നികന്നതാണ് കനത്ത മഴയിൽ വെള്ളം കവിഞ്ഞൊഴുകാൻ കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154189/kelakam)