---
title: "സുപ്രണ്ട് ഓഫീസിന് മുമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി."
english_title: "BJP workers staged a sit-in in front of the Superintendent's office. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154229/bjp-workers-staged-a-sit-in-in-front-of-the-superintendents-office"
published_at: "2023-10-16T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d3d39e6d44_manathavady_hospital_thaluk.jpg"
keywords: []
---

# സുപ്രണ്ട് ഓഫീസിന് മുമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി.

> **Lead Summary:** മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥമൂലം ആരോഗ്യ വകുപ്പ് ജീവനക്കാരന് വൃഷണം നഷ്ടമായെന്ന പരാതിയെ തുടര്‍ന്ന് സുപ്രണ്ട് ഓഫീസിന് മുമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി.ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും തികഞ്ഞ അനാസ്ഥയാണ് ഉണ്ടായതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ബി. ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സജി ശങ്കര്‍ പറഞ്ഞു.

## Article Content

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥമൂലം ആരോഗ്യ വകുപ്പ് ജീവനക്കാരന് വൃഷണം നഷ്ടമായെന്ന പരാതിയെ തുടര്‍ന്ന് സുപ്രണ്ട് ഓഫീസിന് മുമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി.ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും തികഞ്ഞ അനാസ്ഥയാണ് ഉണ്ടായതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ബി. ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സജി ശങ്കര്‍ പറഞ്ഞു.

വൃഷണം നഷ്ടമായ വ്യക്തിക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണം.സമഗ്രമായ അന്വോഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രി സൂപ്രണ്ടുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. നിധീഷ് ലോകനാഥ് അധ്യക്ഷത വഹിച്ചു. അഖില്‍ പ്രേം.സി, കണ്ണന്‍ കണിയാരം, പുനത്തില്‍ രാജന്‍, കെ.ജയേന്ദ്രന്‍ , പ്രജീഷ് കെ.എം,ശ്രീജിത്ത് കണിയാരം, അഖില്‍ കേളോത്ത്, ഷിംജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154229/bjp-workers-staged-a-sit-in-in-front-of-the-superintendents-office)