---
title: "അടയ്ക്കാത്തോട് ടൗണിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടലും സംഘർഷവും പതിവാകുന്നതായി പരാതി. "
english_title: "There is a complaint that clashes and clashes between drunkards are common in adakhlathod town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154233/there-is-a-complaint-that-clashes-and-clashes-between-drunkards-are-common-in-pakhlathod-town"
published_at: "2023-10-16T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d439cf190a_adakkathode_town.jpg"
keywords: []
---

# അടയ്ക്കാത്തോട് ടൗണിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടലും സംഘർഷവും പതിവാകുന്നതായി പരാതി. 

> **Lead Summary:** **അടയ്ക്കാത്തോട് :** അടയ്ക്കാത്തോട് ക്ഷീരസംഘം പരിസരത്തും ,സാംസ്കാരിക കേന്ദ്രത്തിൻ്റെ പരിസരത്തും തമ്പടിക്കുന്ന മദ്യപന്മാർ ആണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ദിവസം ക്ഷീര സംഘത്തിൻറെ പരിസരത്ത് സംഘർഷം ഉണ്ടായതിനെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ടൗൺ പരിസരം കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പനയും വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. പതിവായി പ്രശ്നങ്ങളുണ്ടാക്കുന്നവരുടെ ലിസ്റ്റ് പോലീസ് പരിശോധിക്കുകയും, പ്രദേശത്ത് നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്. സ്ഥലത്തെ സി.സി.ടി .വി കാമറകൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നാണ് വ്യാപാരികൾക്കൊപ്പം നാട്ടുകാരുടെയും ആവശ്യം.

## Article Content

**അടയ്ക്കാത്തോട് :** അടയ്ക്കാത്തോട് ക്ഷീരസംഘം പരിസരത്തും ,സാംസ്കാരിക കേന്ദ്രത്തിൻ്റെ പരിസരത്തും തമ്പടിക്കുന്ന മദ്യപന്മാർ ആണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ദിവസം ക്ഷീര സംഘത്തിൻറെ പരിസരത്ത് സംഘർഷം ഉണ്ടായതിനെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ടൗൺ പരിസരം കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പനയും വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. പതിവായി പ്രശ്നങ്ങളുണ്ടാക്കുന്നവരുടെ ലിസ്റ്റ് പോലീസ് പരിശോധിക്കുകയും, പ്രദേശത്ത് നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്. സ്ഥലത്തെ സി.സി.ടി .വി കാമറകൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നാണ് വ്യാപാരികൾക്കൊപ്പം നാട്ടുകാരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154233/there-is-a-complaint-that-clashes-and-clashes-between-drunkards-are-common-in-pakhlathod-town)