---
title: "പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. "
english_title: "An organizing committee has been formed in Patiyur Kalyad Gram Panchayat."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154236/an-organizing-committee-has-been-formed-in-patiyur-kalyad-gram-panchayat"
published_at: "2023-10-16T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d46ec0a72d_padyoor.jpg"
keywords: []
---

# പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. 

> **Lead Summary:** **പടിയൂർ: **സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ സമ്മേളനം കേരള കള്ള് ചെത്ത് തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ എൻ.വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ അദ്ധ്യക്ഷനായി. നവമ്പർ 22 ന് വൈകു: 3 മണിക്ക് മട്ടന്നൂരിലാണ് പരിപാടി. ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, സഹകരണ സംഘം ഭാരവാഹികൾ, ഉദ്യോഗസ്ഥർ, തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ ചെയർമാനും സെക്രട്ടറി ഇ.വി. വേണുഗോപാൽ കൺവീനറുമായി 301 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.

## Article Content

**പടിയൂർ: **സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ സമ്മേളനം കേരള കള്ള് ചെത്ത് തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ എൻ.വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ അദ്ധ്യക്ഷനായി. നവമ്പർ 22 ന് വൈകു: 3 മണിക്ക് മട്ടന്നൂരിലാണ് പരിപാടി. ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, സഹകരണ സംഘം ഭാരവാഹികൾ, ഉദ്യോഗസ്ഥർ, തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ ചെയർമാനും സെക്രട്ടറി ഇ.വി. വേണുഗോപാൽ കൺവീനറുമായി 301 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154236/an-organizing-committee-has-been-formed-in-patiyur-kalyad-gram-panchayat)