---
title: "ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ ഡിസ്‌പെന്‍സറി വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ്  കെ.സുധാകരന്‍ എംപി നിർവ്വഹിച്ചു."
english_title: "K. Sudhakaran MP flagged off the Tribal Mobile Medical Dispensary vehicle. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154256/k-sudhakaran-mp-flagged-off-the-tribal-mobile-medical-dispensary-vehicle"
published_at: "2023-10-16T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d550ec74aa_peravoor_hospital_amb.jpg"
keywords: []
---

# ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ ഡിസ്‌പെന്‍സറി വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ്  കെ.സുധാകരന്‍ എംപി നിർവ്വഹിച്ചു.

> **Lead Summary:** **പേരാവൂര്‍:** കെ.സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പേരാവൂര്‍ താലൂക്ക് ആശുപത്രി ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന് അനുവദിച്ച മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിർവ്വഹിച്ചു. മലയോര മേഖലയിലുള്ള ആദിവാസി കോളനികളിൽ മെഡിക്കൽ ക്യാമ്പ് നടത്തുവാനാണ് ഈ മൊബൈൽ ഡിസ്പെൻസറി വാഹനം ഉപയോഗിക്കുക.

## Article Content

**പേരാവൂര്‍:** കെ.സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പേരാവൂര്‍ താലൂക്ക് ആശുപത്രി ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന് അനുവദിച്ച മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിർവ്വഹിച്ചു. മലയോര മേഖലയിലുള്ള ആദിവാസി കോളനികളിൽ മെഡിക്കൽ ക്യാമ്പ് നടത്തുവാനാണ് ഈ മൊബൈൽ ഡിസ്പെൻസറി വാഹനം ഉപയോഗിക്കുക.

ജില്ലയിലെ 24 ഓളം പ്രൈമറി ഹെൽത്ത് സെൻറർ പരിധിക്കുള്ളിൽപെടുന്ന നാൽപത്തി അഞ്ച് ആദിവാസി കോളനിയിൽ താമസിക്കുന്നവർക്കാണ് ഈ യുണിറ്റിന്റെ ഉപയോഗം ലഭിക്കുക. ഡോക്ടറും, പാരമെഡിൽ സ്റ്റാഫും അടക്കം അഞ്ച് ജീവനക്കാരാണ് ഈ മൊബൈൽ ഡിസ്പെൻസറി വാഹനത്തിൽ ഉണ്ടാകുക. രോഗികളെ പരിശോധിക്കാനും അടിയന്തിര ചികിൽസ നൽകുവാനുള്ള സജ്ജീകരണങ്ങളും ഈ വാഹനത്തിലുണ്ട്.

പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്റെ അധ്യക്ഷതിയില്‍ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. വേണുഗോപാലൻ ,പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ അശ്വിൻ . എച്ച് ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജൂബിലി ചാക്കോ , ഗീത. എം തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154256/k-sudhakaran-mp-flagged-off-the-tribal-mobile-medical-dispensary-vehicle)