---
title: "യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍."
english_title: "Father in custody in case of death of young man by beating his head. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154259/father-in-custody-in-case-of-death-of-young-man-by-beating-his-head"
published_at: "2023-10-16T21:01:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d578aa963e_jhbk.jpg"
keywords: []
---

# യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍.

> **Lead Summary:** **പുല്‍പ്പള്ളി: **കല്ലുവയല്‍ കതവാക്കുന്നില്‍ തെക്കേക്കര വീട്ടില്‍ അമല്‍ദാസ് കോടാലികൊണ്ട് തലക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് പിതാവ് ശിവദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അമല്‍ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ ശിവദാസനായി പൊലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ബത്തേരി ഡി വൈ എസ് പി അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി എസ് ഐ മനോജും സംഘവും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പുല്‍പ്പള്ളി ഷെഡ് കേളക്കവല ഭാഗത്ത് നിന്നും വൈകിട്ടോടെ ഇയാള്‍ പിടിയിലാകുന്നത്. ശിവദാസനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

## Article Content

**പുല്‍പ്പള്ളി: **കല്ലുവയല്‍ കതവാക്കുന്നില്‍ തെക്കേക്കര വീട്ടില്‍ അമല്‍ദാസ് കോടാലികൊണ്ട് തലക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് പിതാവ് ശിവദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അമല്‍ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ ശിവദാസനായി പൊലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ബത്തേരി ഡി വൈ എസ് പി അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി എസ് ഐ മനോജും സംഘവും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പുല്‍പ്പള്ളി ഷെഡ് കേളക്കവല ഭാഗത്ത് നിന്നും വൈകിട്ടോടെ ഇയാള്‍ പിടിയിലാകുന്നത്. ശിവദാസനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154259/father-in-custody-in-case-of-death-of-young-man-by-beating-his-head)