---
title: "കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം ഡിസംബർ 24 മുതൽ ജനുവരി 16 വരെ"
english_title: "Kunnathurpadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15431/kunnathurpadi"
published_at: "2021-12-10T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b31e72c3f9e_images (21).jpeg"
keywords: []
---

# കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം ഡിസംബർ 24 മുതൽ ജനുവരി 16 വരെ

> **Lead Summary:** കുന്നത്തൂർപാടിയിൽ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി പാടിയിൽ പണി ഡിസംബർ 24 വെള്ളിയാഴ്ച തുടങ്ങും. 24 മുതൽ ജനുവരി 16 വരെയാണ് ഉത്സവം നടക്കുക.

## Article Content

കുന്നത്തൂർപാടിയിൽ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി പാടിയിൽ പണി ഡിസംബർ 24 വെള്ളിയാഴ്ച തുടങ്ങും. 24 മുതൽ ജനുവരി 16 വരെയാണ് ഉത്സവം നടക്കുക.

കഴിഞ്ഞ വർഷം കോവിഡ് വ്യാപനം മൂലം ഒരു ദിവസത്തെ ചടങ്ങ് മാത്രമായാണ് നടത്തിയത്. എല്ലാ വർഷവും 30 ദിവസങ്ങളിൽ നടത്തിയിരുന്ന ഉത്സവം ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ 24 ദിവസം മാത്രമേ നടത്തുന്നുള്ളുവെന്ന് പരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15431/kunnathurpadi)