---
title: "റബര്‍ കര്‍ഷക സബ്‌സിഡി: 43 കോടി അനുവദിച്ചു"
english_title: "Rubberboard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154312/rubberboard"
published_at: "2023-10-17T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ddeb22adcc_download_(1)_(2).jpeg"
keywords: []
---

# റബര്‍ കര്‍ഷക സബ്‌സിഡി: 43 കോടി അനുവദിച്ചു

> **Lead Summary:** **തിരുവനന്തപുരം**: സംസ്‌ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക്‌ വിലസ്‌ഥിരതയ്‌ക്കായി 42.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 1,45,564 കര്‍ഷകര്‍ക്കാണ്‌ ഇതിന്റെ ആനുകൂല്യം ലഭിക്കുക. നേരത്തേ 82.31 കോടി രൂപ വിതരണം ചെയ്‌തിരുന്നു. ഇതോടെ ഈ സാമ്പത്തിക വര്‍ഷം 124.88 കോടി രൂപയാണ്‌ സര്‍ക്കാര്‍ സബ്‌സിഡിയായി റബര്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കിയത്‌.

## Article Content

**തിരുവനന്തപുരം**: സംസ്‌ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക്‌ വിലസ്‌ഥിരതയ്‌ക്കായി 42.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 1,45,564 കര്‍ഷകര്‍ക്കാണ്‌ ഇതിന്റെ ആനുകൂല്യം ലഭിക്കുക. നേരത്തേ 82.31 കോടി രൂപ വിതരണം ചെയ്‌തിരുന്നു. ഇതോടെ ഈ സാമ്പത്തിക വര്‍ഷം 124.88 കോടി രൂപയാണ്‌ സര്‍ക്കാര്‍ സബ്‌സിഡിയായി റബര്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കിയത്‌.

സ്വാഭാവിക റബറിന്‌ വിലയിടഞ്ഞ സാഹചര്യത്തിലാണ്‌ റബര്‍ ഉല്‍പ്പാദന ഇന്‍സെന്റീവ്‌ പദ്ധതി നടപ്പാക്കിയത്‌. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ഒരു കിലോ റബറിന്‌ 170 രൂപ വില ഉറപ്പാക്കുന്ന നിലയില്‍ സബ്‌സിഡി തുക ഉയര്‍ത്തി.

ഈ നിരക്കില്‍ വിപണി വിലയില്‍ കുറവുവരുന്ന തുകയാണ്‌ സര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കുന്നത്‌. റബര്‍ ബോര്‍ഡ്‌ അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ സബ്‌സിഡി നല്‍കുന്നത്‌. ഇതിനായാണ്‌ റബര്‍ വിലസ്‌ഥിരതാ ഫണ്ട്‌ വിനിയോഗിക്കുന്നത്‌. ഈവര്‍ഷം ബജറ്റില്‍ 600 കോടി രൂപയാണ്‌ ഫണ്ടിലേക്ക്‌ നീക്കിവച്ചിട്ടുള്ളത്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154312/rubberboard)