---
title: "തപാൽ അദാലത്ത് ഡിസംബർ 30ന്"
english_title: " Postal adalat on December 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15436/postal-adalat-on-december-30"
published_at: "2021-12-10T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b3248ade74e_images - 2021-12-10T152722.086.jpeg"
keywords: []
---

# തപാൽ അദാലത്ത് ഡിസംബർ 30ന്

> **Lead Summary:** കണ്ണൂര്‍ :ഉത്തരമേഖല തപാൽ അദാലത്ത് ഡിസംബർ 30ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് മുഖേന നടക്കും.

## Article Content

കണ്ണൂര്‍ :ഉത്തരമേഖല തപാൽ അദാലത്ത് ഡിസംബർ 30ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് മുഖേന നടക്കും.

കാസർകോട് മുതൽ പാലക്കാട് വരെയുള്ളവർക്ക് പരാതി നൽകാം. കത്ത്, മണി ഓർഡർ, പാർസൽ, സ്പീഡ് പോസ്റ്റ്, സേവിംഗ്സ് ബാങ്ക് തുടങ്ങിവയുമായി ബന്ധപ്പെട്ട പരാതികൾ ബി സുധ, അസി.ഡയറക്ടർ, പോസ്റ്റ്മാസ്റ്റർ ജനറൽ, നോർത്തേൺ റീജിയൺ, നടക്കാവ്, കോഴിക്കോട് 673 011 എന്ന വിലാസത്തിൽ ഡിസംബർ 10നകം ലഭിക്കണം.

കവറിന് മുകളിൽ തപാൽ അദാലത്ത് എന്ന് എഴുതണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15436/postal-adalat-on-december-30)