---
title: "വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം വേറിട്ട അനുഭവമായി"
english_title: "Panamaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154374/panamaram"
published_at: "2023-10-17T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e1d86edf8a_Picsart_23-10-17_10-38-43-475.jpg"
keywords: []
---

# വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം വേറിട്ട അനുഭവമായി

> **Lead Summary:** **പനമരം** : പനമരം ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ചെണ്ട പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ അരങ്ങേറ്റം നടത്തി.

## Article Content

**പനമരം** : പനമരം ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ചെണ്ട പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ അരങ്ങേറ്റം നടത്തി.

നന്മണ്ട വിജയൻ മാരാരുടെയും സൂരജ് പോരൂരിന്റെയും നേതൃത്വത്തിലായിരുന്നു ശിക്ഷണം. മേളങ്ങളിൽ താള വിസ്മയം തീർക്കുന്ന ചെണ്ടമേളത്തിന്റെ മാസ്മരിക കാഴ്ചയൊരുക്കി കുട്ടിമേളക്കാർ കാണികളെ അദ്ഭുതപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ്, പ്രിൻസിപ്പാൾ രമേശ് കുമാർ എം കെ, പ്രധാനാധ്യാപിക ഷീജ ജെയിംസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154374/panamaram)