---
title: "സുരീലി ഹിന്ദി പഠന പദ്ധതി ഉദ്ഘാടനം ചെയ്തു "
english_title: "Sureela Hindi karikkottakkari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15443/sureela-hindi-karikkottakkari"
published_at: "2021-12-10T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b32cc2786c1_PicsArt_12-10-04.03.18.jpg"
keywords: []
---

# സുരീലി ഹിന്ദി പഠന പദ്ധതി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** കരിക്കോട്ടക്കരി : കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ സുരീലി ഹിന്ദി പ്രത്യേക പഠന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് തോമസ് എൻ.പി. അധ്യക്ഷത വഹിച്ചു.

## Article Content

കരിക്കോട്ടക്കരി : കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ സുരീലി ഹിന്ദി പ്രത്യേക പഠന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് തോമസ് എൻ.പി. അധ്യക്ഷത വഹിച്ചു.

ഹിന്ദി ഭാഷയെ ആസ്വാദ്യകരവും ആനന്ദകരവുമായി എളുപ്പത്തിൽ പഠിക്കുന്നതിന് കുട്ടികൾക്കായി പൊതു വിദ്യാഭ്യാസവകുപ്പും സർവ്വശിക്ഷ കേരളയും സംയുക്തമായി തയ്യാറാക്കിയ പ്രത്യേക പഠന പദ്ധതിയാണ് സുരീലി ഹിന്ദി. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ജെസ്സി ആന്റണി, ദൃശ്യ കെ തോമസ്, ജോഷി സെബാസ്റ്റ്യൻ, ധന്യ ജോസഫ് എന്നിവർ സംസാരിച്ചു. ജെയ്സൺ കെ.ജെ ക്ലാസ്സ് നയിച്ചു. ഹിന്ദി ഭാഷയിൽ കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15443/sureela-hindi-karikkottakkari)