---
title: "ഖാർഗെയോ രാഹുലോ ആയിരിക്കും കോൺഗ്രസിന്റെ പ്രധാനമന്ത്രി മുഖമെന്ന് ശശി തരൂർ "
english_title: "Shashi tharoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154438/shashi-tharoor"
published_at: "2023-10-17T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e43959beeb_Screenshot_2023-10-17-13-44-22-04_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഖാർഗെയോ രാഹുലോ ആയിരിക്കും കോൺഗ്രസിന്റെ പ്രധാനമന്ത്രി മുഖമെന്ന് ശശി തരൂർ 

> **Lead Summary:** ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ മല്ലികാർജുന ഖാർഗെയോ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ.

## Article Content

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ മല്ലികാർജുന ഖാർഗെയോ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ.

കോൺഗ്രസിന്റെ പ്രധാനമന്ത്രി മുഖം ആരെന്ന ചോദ്യങ്ങൾ നിലനിൽക്കെയാണ് തരൂരിന്റെ പ്രതികരണം. പൊതുതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്തി ഇന്ത്യാ സഖ്യം കേന്ദ്രത്തിൽ അധികാരത്തിൽ എത്തും. ഇത് കാത്തിരുന്ന് കാണാമെന്നും തരൂർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154438/shashi-tharoor)