---
title: "#koothuparamba | ആസാദ് കാ  അമൃത് മഹോത്സവ്:  അമൃതകലശ യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി.. "
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154442/koothuparamba"
published_at: "2023-10-17T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e47d99ebbe_IMG-20231017-WA0030.jpg"
keywords: []
---

# #koothuparamba | ആസാദ് കാ  അമൃത് മഹോത്സവ്:  അമൃതകലശ യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി.. 

> **Lead Summary:**  ആസാദ് കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടക്കുന്ന അമൃതകലശ യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി. കൂത്തുപറമ്പ് ബ്ലോക്ക് തല ഉദ്ഘാടനം നിർമ്മലഗിരി കോളേജിൽ കെപി മോഹനൻ എംഎൽഎ നിർവഹിച്ചു. വിദ്യാർഥികളിൽ ദേശസ്നേഹം വളർത്തുന്നതിനും രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാരെ ആദരിക്കുന്നതിനും വേണ്ടിയാണ് ബ്ലോക്കിലെ 10 വില്ലേജുകളിൽ നിന്നും ശേഖരിച്ച മൺ കുടങ്ങളിൽ നിറച്ച് അമൃത കലശയാത്ര നടന്നത്.

## Article Content

 ആസാദ് കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടക്കുന്ന അമൃതകലശ യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി. കൂത്തുപറമ്പ് ബ്ലോക്ക് തല ഉദ്ഘാടനം നിർമ്മലഗിരി കോളേജിൽ കെപി മോഹനൻ എംഎൽഎ നിർവഹിച്ചു. വിദ്യാർഥികളിൽ ദേശസ്നേഹം വളർത്തുന്നതിനും രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാരെ ആദരിക്കുന്നതിനും വേണ്ടിയാണ് ബ്ലോക്കിലെ 10 വില്ലേജുകളിൽ നിന്നും ശേഖരിച്ച മൺ കുടങ്ങളിൽ നിറച്ച് അമൃത കലശയാത്ര നടന്നത്.

ശേഖരിച്ച മണ്ണ് ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ച ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോകും ദേശ വ്യാപകമായി നടക്കുന്ന ആസാദികാ അമൃത മഹോത്സവിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നെഹ്റു യുവ കേന്ദ്ര കണ്ണൂർ നിർമ്മലഗിരി കോളേജ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി . ജോലിക്കിടയിൽ ജീവൻ നഷ്ടപ്പെട്ട ധീര ജവാൻ അജയകുമാറിന്റെ പത്നി സുജാതയെ കെ പി മോഹനൻ എംഎൽഎ പൊന്നാട അണിയിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി സുജാത കുട്ടികൾക്ക് ദേശീയോദ്ഗദന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ടി കെ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു . കോളേജ് ബർസാർ റവറന്റ് ഫാദർ ഷാജി തെക്കേമുറിയിൽ, നിർമ്മലഗിരി ആർട്സ് ആൻഡ് സയൻസ് അക്കാദമി പ്രിൻസിപ്പാൾ ഡോക്ടർ ഔസേപ്പച്ചൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജയ്സൺ ജോസഫ്,  നെഹ്റു യുവകേന്ദ്ര കോഡിനേറ്റർ അമൽ മോഹൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154442/koothuparamba)