---
title: "#kannur |സ്‌നാപ് ചാറ്റിങ്ങിലൂടെ 14 കാരിയെ പീഡിപ്പിച്ച സംഭവം:  പ്രതി അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154448/arrested"
published_at: "2023-10-17T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e49d3e631b_IMG-20231017-WA0031.jpg"
keywords: []
---

# #kannur |സ്‌നാപ് ചാറ്റിങ്ങിലൂടെ 14 കാരിയെ പീഡിപ്പിച്ച സംഭവം:  പ്രതി അറസ്റ്റിൽ 

> **Lead Summary:** **കണ്ണൂർ** : സ്നാപ് ചാറ്റി ലൂടെ സൗഹൃദം സ്ഥാപിച്ച് പതിനാലുകാരിയെ നിരന്തരം പീഡിപ്പിച്ച യുവാവിനെ പഴയങ്ങാടി സി.ഐ: ടി.എൻ.സന്തോ ഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചെറുകുന്ന് പൂങ്കാവിലെ പൊണ്ടൻ ഹൗസിൽ ഒ ഇസ്മയിൽ ആണ് പിടിയിലായത്.

## Article Content

**കണ്ണൂർ** : സ്നാപ് ചാറ്റി ലൂടെ സൗഹൃദം സ്ഥാപിച്ച് പതിനാലുകാരിയെ നിരന്തരം പീഡിപ്പിച്ച യുവാവിനെ പഴയങ്ങാടി സി.ഐ: ടി.എൻ.സന്തോ ഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചെറുകുന്ന് പൂങ്കാവിലെ പൊണ്ടൻ ഹൗസിൽ ഒ ഇസ്മയിൽ ആണ് പിടിയിലായത്.

പരിയാരം എസ്.ഐമാരായ പി.സി. സഞ്ജയ്കുമാർ, കെ.വി.സതീശൻ എന്നിവർ ചേർന്നാണ് ഇസ്മയിലിനെ കസ്റ്റഡിയിലെടുത്തത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പിതാവിന്റെ മൊബൈൽ ഫോൺ വഴിയാണ് പെൺകുട്ടി സ്നാപ് ചാറ്റിൽ ഏർപ്പെട്ടത്. തുടർന്ന് പെൺകുട്ടിയുമായി അടുത്ത ഇസ്മയിൽ കഴിഞ്ഞ ആറുമാസ ത്തിനിടയിൽ പല തവണ പലയിടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു വെന്നാണ് പരാതി. പെൺകുട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154448/arrested)