---
title: "ശിലാസ്ഥാപന കർമ്മം നടന്നു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154451/kannur"
published_at: "2023-10-17T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e4b80eb29e_IMG-20231017-WA0032.jpg"
keywords: []
---

# ശിലാസ്ഥാപന കർമ്മം നടന്നു

> **Lead Summary:** കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിദ്ധ്യവൽക്കരണ പദ്ധതിയുടെ ഭാഗമായി നാടുകാണി കിൻഫ്രാ കോമ്പൌണ്ടിൽ ആരംഭിക്കുന്ന മൂന്നാമത്തെ പെട്രോൾ പമ്പിന്റെ ശിലാസ്ഥാപന കർമ്മം നടന്നു.

## Article Content

കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിദ്ധ്യവൽക്കരണ പദ്ധതിയുടെ ഭാഗമായി നാടുകാണി കിൻഫ്രാ കോമ്പൌണ്ടിൽ ആരംഭിക്കുന്ന മൂന്നാമത്തെ പെട്രോൾ പമ്പിന്റെ ശിലാസ്ഥാപന കർമ്മം നടന്നു.

കെസിസിപിഎൽ ചെയർമാൻ ടി.വി.രാജേഷ് ശിലാസ്ഥാപനം നിർവ്വഹിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ചാണ് പമ്പ് ആരംഭിക്കുന്നത്. മൂന്ന് മാസത്തിനകം പെട്രോൾ പമ്പ് പ്രവർത്തനക്ഷമമാകും ഇതോടൊപ്പം സിഎൻജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാർജിങ് സ്റ്റേഷനും സ്ഥാപിക്കും.

ചടങ്ങിൽ ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ സി സി പി എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, വാർഡ് മെമ്പർ കെ.വി രാഘവൻ, ബിപിസിഎൽ സെയിൽസ് മാനേജർ ജി. മണികണ്ഠൻ, ടേഡ് യൂണിയൻ നേതാക്കളായ കെ.മാധവൻ, ഐ വി ശിവരാമൻ, യു.കൃഷണൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154451/kannur)