---
title: "ആറളം ഫാം സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ നിന്നും വീണ് പരിക്ക് പറ്റിയ സംഭവം: ഡ്രൈവർക്ക് എതിരെ കേസ്"
english_title: "Aralam-farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154489/aralam-farm"
published_at: "2023-10-17T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e5fd148555_Picsart_23-10-17_15-36-53-377.jpg"
keywords: []
---

# ആറളം ഫാം സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ നിന്നും വീണ് പരിക്ക് പറ്റിയ സംഭവം: ഡ്രൈവർക്ക് എതിരെ കേസ്

> **Lead Summary:** **ആറളഫാം**: ആറളം ഫാം സ്കൂൾ അറാം ക്ലാസ് വിദ്യാർത്ഥിനി ബ്ലോക്ക് 11 ലെ താമസക്കാരനായ സുകുമാരന്റെ മകൾ ദിവ്യ യാണ് സ്കൂൾ ബസ്സിൽ നിന്നും വീണ് ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ചത് .

## Article Content

**ആറളഫാം**: ആറളം ഫാം സ്കൂൾ അറാം ക്ലാസ് വിദ്യാർത്ഥിനി ബ്ലോക്ക് 11 ലെ താമസക്കാരനായ സുകുമാരന്റെ മകൾ ദിവ്യ യാണ് സ്കൂൾ ബസ്സിൽ നിന്നും വീണ് ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ചത് .

9ന് വൈകുന്നേരം 4. 30 ഓടെയാണ് സംഭവം.സ്കൂൾ ബസ്സിൽ വീട്ടിലേക്ക് വന്നകുട്ടി ബ്ലോക്ക് 11ലെ വീടിനടുത്ത് ബസ്സിൽ നിന്നും ഇറങ്ങുമ്പോൾ പാവാട ബസിന്റെ ഡോറിൽ ഉടക്കിവീണാണ്‌ അപകടം നടന്നത് എന്നാണ് പ്രാഥമിക വിവരം. ഡ്രൈവറുടെയും സഹായിയുടെയും ശ്രദ്ധക്കുറവാണ് അപകട കാരണം എന്നും പറയുന്നുണ്ട്.

കുട്ടി ഇറങ്ങി കഴിയുന്നതിനു മുൻപ് ഡോർ അടഞ്ഞപ്പോൾ പാവാട ഡോറിൽ കുടുങ്ങുകയും, വീണ കുട്ടിയുടെ കാലിൽ ബസ് കയറുകയും ആയിരുന്നു. കുട്ടി വീണ വിവരം അറിയാതെ ഡ്രൈവർ വണ്ടി മുൻപോട്ട് എടുക്കുകയും കുട്ടിയേയും വലിച്ചുകൊണ്ട് ബസ് മുൻപോട്ട് പോയതാണ് പരിക്ക് ഗുരുതരം ആകാൻ കാരണം. കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇന്നലെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കിയതായി ആണ് റിപ്പോർട്ട്.

കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം ആറളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും സ്കൂൾ ബസിലെ ഡ്രൈവർ എന്ന് മാത്രമാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവർ( രതീഷ് ) ഒപ്പം ഉണ്ടായിരുന്ന ബസിലെ സഹായി ( രാജു ) എന്നിവരുടെ പേരുകൾ എന്തുകൊണ്ട് കേസിൽ ഉൾപ്പെടുത്തിയില്ല എന്നതും സംശയത്തിന് വഴിവെക്കുന്നു. സംവത്തെകുറിച്ചു ദൃക്‌സാക്ഷികളിൽ നിന്നും വിവരം ശേഖരിച്ചു വരികയാണെന്നും അതിന് ശേഷം പ്രതികളുടെ പേര് ഉൾപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ മാസം 9 ന് നടന്ന സംഭവം 11 ന് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇന്നുവരെ പ്രതികളെ കണ്ടെത്തി നടപടികൾ സ്വീകരിക്കാൻ പൊലീസിന് കഴിയാത്തതിന്റെ പിന്നിലെ കാരണത്തെകുറിച് ആക്ഷേപം ഉയരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154489/aralam-farm)