---
title: "കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട "
english_title: "Koottupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154534/koottupuzha"
published_at: "2023-10-17T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e85371f802_Screenshot_20231017-182428_WhatsApp.jpg"
keywords: []
---

# കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട 

> **Lead Summary:** ** കൂട്ടുപുഴ:** കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. ഇന്നലെ രാവിലെ എക്‌സൈസ് സംഘം നടത്തിയ പതിവ് വാഹന പരിശോധനയിലാണ് മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് കല്ലായി സ്വദേശി ഹെസ്‌നി മുബാറക് നെ എക്‌സൈസ് സംഘം പിടികൂടിയത്.

## Article Content

** കൂട്ടുപുഴ:** കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. ഇന്നലെ രാവിലെ എക്‌സൈസ് സംഘം നടത്തിയ പതിവ് വാഹന പരിശോധനയിലാണ് മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് കല്ലായി സ്വദേശി ഹെസ്‌നി മുബാറക് നെ എക്‌സൈസ് സംഘം പിടികൂടിയത്.

ബംഗളൂരുവിൽ നിന്നും ബൈക്ക് മാർഗം കോഴിക്കോട്ടേക്ക് പോകുകയായിരുന്ന പ്രതിയുടെ കയ്യിൽ നിന്നും 105. 994 ഗ്രാം എം ഡി എം എ യാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തത്. കണ്ടെടുത്ത ലഹരിവസ്തുവിന് മാർക്കറ്റിൽ 10 ലക്ഷം രൂപയോളം വില വരുമെന്നാണ് എക്‌സൈസ് കണക്കാക്കുന്നത്.

ലഹരി വില്പന രംഗത്തെ സ്ഥിരം കണ്ണിയായ ഇയാൾ 2016 ൽ കോഴിക്കോട് ജില്ലയിൽ കഞ്ചാവ് കേസിൽ പ്രതിയാണ്. കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ സമീപകാലത്തു നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പരിശോധനയിൽ ഇൻസ്‌പെക്ടർ അനീഷ് മോഹനൻ, പ്രവന്റീവ് ഓഫീസർമാരായ ജോണി, നിസ്സാർ, അസ്സീസ്, കമലാക്ഷൻ, ഖാലിദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.കെ.ബിജു, വിനീഷ് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154534/koottupuzha)