---
title: "യുഡിഎഫിന്റെ നേതൃത്വത്തിൽ കേളകത്ത് പദയാത്ര നടത്തി"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154546/kelakam"
published_at: "2023-10-17T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e8c84d6067_Picsart_23-10-17_18-49-16-722.jpg"
keywords: []
---

# യുഡിഎഫിന്റെ നേതൃത്വത്തിൽ കേളകത്ത് പദയാത്ര നടത്തി

> **Lead Summary:** **കേളകം** :കേളകം മണ്ഡലം യു.ഡി.എഫ് പദയാത്ര എം എൽ എ. അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. യു ഡി ഫ് കേളകം മണ്ഡലം ചെയർമാൻ സന്തോഷ് ജോസഫ് മണ്ണാറുകുളത്തിന് എം എൽ എ പതാക കൈമാറി. കേളകത്ത് നടന്ന സമാപന സമ്മേളനം മുസ്ലിംലീഗ് നേതാവ് സിറാജ് പുക്കോത്ത് ഉൽഘാടനം ചെയ്തു.

## Article Content

**കേളകം** :കേളകം മണ്ഡലം യു.ഡി.എഫ് പദയാത്ര എം എൽ എ. അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. യു ഡി ഫ് കേളകം മണ്ഡലം ചെയർമാൻ സന്തോഷ് ജോസഫ് മണ്ണാറുകുളത്തിന് എം എൽ എ പതാക കൈമാറി. കേളകത്ത് നടന്ന സമാപന സമ്മേളനം മുസ്ലിംലീഗ് നേതാവ് സിറാജ് പുക്കോത്ത് ഉൽഘാടനം ചെയ്തു.

മുസ്ലിംലീഗ് കേളകം പഞ്ചായത്ത് പ്രസിഡൻറ് പി.എച്ച്.കബീർ, കേരളാകോൺഗ്രസ് നേതാവ് അഡ്വ. ജോസ് പാറയിൽ, കെ.പി.സി.സി. മെമ്പർ ലിസിജോസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജൂബിലി ചാക്കോ, ജില്ലാ സെക്രട്ടറി പി സി രാമകൃഷ്ണൻ, ഡി സി സി മെമ്പർ വർഗ്ഗീസ് ജോസഫ് നടപ്പുറം, കർഷകകോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയി വേളുപുഴയ്ക്കൽ, മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സാറാഅബ്രാഹം, വിൽസൺ കൊച്ചുപുരയ്ക്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154546/kelakam)