---
title: "ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ ദ്വൈവാര ഗാന്ധി ജയന്തി ആഘോഷങ്ങൾ സമാപിച്ചു.   "
english_title: "The bi-weekly Gandhi Jayanti celebrations at Mahatma Gandhi College, Iritty have concluded. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154561/the-bi-weekly-gandhi-jayanti-celebrations-at-mahatma-gandhi-college-iritty-have-concluded"
published_at: "2023-10-17T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e97594d905_tdfgdf.jpg"
keywords: []
---

# ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ ദ്വൈവാര ഗാന്ധി ജയന്തി ആഘോഷങ്ങൾ സമാപിച്ചു.   

> **Lead Summary:** **ഇരിട്ടി : **മഹാത്മാ ഗാന്ധി കോളേജിലെ മഹാത്മാഗാന്ധി സ്റ്റഡി സർക്കിൾ ആഭിമുഖ്യത്തിൽ നടത്തിയ ദ്വൈവാര ഗാന്ധി ജയന്തി ആഘോഷ പരിപാടികളുടെ സമാപനവും മത്സര പരിപാടികളിലെ വിജയി കൾക്കായി നടത്തിയ അനുമോദന സദസ്സും കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പ്രശാന്ത് പി സെമിനാർ അവതരിപ്പിച്ചു. കോളേജിലെ എൻഎസ്എസ്, എൻസിസി , ഡിപ്പാർട്ട്മെന്റുകൾ, ക്ലബ്ബുകൾ, സെല്ലുകൾ എന്നിവയുമായി സംയുക്താഭിമുഖ്യത്തിലാണ് ഗാന്ധി ജയന്തി ദ്വൈവാരാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സമാപന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സ്വരൂപ ആർ അദ്ധ്യക്ഷത വഹിച്ചു. ഡോ. റജി പായ്ക്കാട്ട്, സന്ധ്യ സി.വി , എൻ. സത്യാനന്ദൻ , സ്‌റ്റഡി സർക്കിൾ കൺവീനർ ഹിമ.കെ , കമ്മിറ്റിയംഗം കെ.സുമേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. മത്സരങ്ങളിലെ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.

## Article Content

**ഇരിട്ടി : **മഹാത്മാ ഗാന്ധി കോളേജിലെ മഹാത്മാഗാന്ധി സ്റ്റഡി സർക്കിൾ ആഭിമുഖ്യത്തിൽ നടത്തിയ ദ്വൈവാര ഗാന്ധി ജയന്തി ആഘോഷ പരിപാടികളുടെ സമാപനവും മത്സര പരിപാടികളിലെ വിജയി കൾക്കായി നടത്തിയ അനുമോദന സദസ്സും കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പ്രശാന്ത് പി സെമിനാർ അവതരിപ്പിച്ചു. കോളേജിലെ എൻഎസ്എസ്, എൻസിസി , ഡിപ്പാർട്ട്മെന്റുകൾ, ക്ലബ്ബുകൾ, സെല്ലുകൾ എന്നിവയുമായി സംയുക്താഭിമുഖ്യത്തിലാണ് ഗാന്ധി ജയന്തി ദ്വൈവാരാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സമാപന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സ്വരൂപ ആർ അദ്ധ്യക്ഷത വഹിച്ചു. ഡോ. റജി പായ്ക്കാട്ട്, സന്ധ്യ സി.വി , എൻ. സത്യാനന്ദൻ , സ്‌റ്റഡി സർക്കിൾ കൺവീനർ ഹിമ.കെ , കമ്മിറ്റിയംഗം കെ.സുമേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. മത്സരങ്ങളിലെ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154561/the-bi-weekly-gandhi-jayanti-celebrations-at-mahatma-gandhi-college-iritty-have-concluded)