---
title: "ഇരുവിഭാ​ഗങ്ങളും ക്രൂരത അവസാനിപ്പിക്കണം: പലസ്തീനിനൊപ്പമെന്ന നിലപാടിലുറച്ച് കെ.കെ ശൈലജ"
english_title: "Both sides must end atrocities: KK Shailaja firmly stands with Palestine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154576/both-sides-must-end-atrocities-kk-shailaja-firmly-stands-with-palestine"
published_at: "2023-10-17T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ea06cb7dba_czcvzxv.jpg"
keywords: []
---

# ഇരുവിഭാ​ഗങ്ങളും ക്രൂരത അവസാനിപ്പിക്കണം: പലസ്തീനിനൊപ്പമെന്ന നിലപാടിലുറച്ച് കെ.കെ ശൈലജ

> **Lead Summary:** > കണ്ണൂർ: ഫേസ്ബുക്ക് പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് വിളിച്ചതിന് പിന്നാലെയുണ്ടായ വിമർശനങ്ങൾക്ക് വീണ്ടും പ്രതികരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ. "താൻ പലസ്തീനിന് ഒപ്പമാണ്. അവർക്ക് അവരുടെ രാജ്യം വേണം'. ശൈലജയെന്ന കമ്മ്യൂണിസ്റ്റുകാരിയുടെ നിലപാടിൽ ജനങ്ങൾക്ക് സംശയമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.

## Article Content

> കണ്ണൂർ: ഫേസ്ബുക്ക് പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് വിളിച്ചതിന് പിന്നാലെയുണ്ടായ വിമർശനങ്ങൾക്ക് വീണ്ടും പ്രതികരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ. "താൻ പലസ്തീനിന് ഒപ്പമാണ്. അവർക്ക് അവരുടെ രാജ്യം വേണം'. ശൈലജയെന്ന കമ്മ്യൂണിസ്റ്റുകാരിയുടെ നിലപാടിൽ ജനങ്ങൾക്ക് സംശയമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.

> "സാധാരണക്കാരായ സ്ത്രീകളും കുട്ടികളും എന്ത് പിഴച്ചു? ഹമാസ് യുദ്ധതടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല. എന്നാൽ, ഇസ്രായേൽ ക്രൂരത ചെയ്തല്ലോ, അതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല' എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. ഇരുവിഭാ​ഗങ്ങളിൽ നിന്നുമുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും മനുഷ്യത്വമുള്ള ആർക്കും ഇത് അം​ഗീകരിക്കാൻ സാധിക്കില്ലെന്നും ശൈലജ ചൂണ്ടിക്കാട്ടി. മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല.

ഇരുഭാഗത്തുമുള്ള ക്രൂരത അവസാനിപ്പിക്കണം. ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ വിമർശനമുയർന്നപ്പോൾ പോസ്റ്റ് മുഴുവൻ വായിക്കാതെയാണ് തനിക്കെതിരെ പ്രചാരണം നടത്തിയതെന്ന് ശൈലജ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് നീക്കം ചെയ്തിട്ടില്ലെന്നും ആർക്ക് വേണമെങ്കിലും വായിക്കാമെന്നും ശൈലജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154576/both-sides-must-end-atrocities-kk-shailaja-firmly-stands-with-palestine)