---
title: "തുടർച്ചയായ കനത്ത മഴയ്ക്ക് പിന്നാലെ 89.87 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായെന്ന് റിപ്പോർട്ട്."
english_title: "Following the continuous heavy rains, crop damage of Rs 89.87 lakh was reported. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154591/following-the-continuous-heavy-rains-crop-damage-of-rs-8987-lakh-was-reported"
published_at: "2023-10-17T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ea9a2a0667_J,NKM.jpg"
keywords: []
---

# തുടർച്ചയായ കനത്ത മഴയ്ക്ക് പിന്നാലെ 89.87 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായെന്ന് റിപ്പോർട്ട്.

> **Lead Summary:** **തിരുവനന്തപുരം:** തലസ്ഥാനത്ത് തുടർച്ചയായ കനത്ത മഴയ്ക്ക് പിന്നാലെ 89.87 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായെന്ന് റിപ്പോർട്ട്. 234.05 ഹെക്ടർ കൃഷിയിടത്തിലെ വിളകൾ നശിച്ചുവെന്നും 438 കർഷകർക്കാണ് കനത്ത നഷ്ടം സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

## Article Content

**തിരുവനന്തപുരം:** തലസ്ഥാനത്ത് തുടർച്ചയായ കനത്ത മഴയ്ക്ക് പിന്നാലെ 89.87 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായെന്ന് റിപ്പോർട്ട്. 234.05 ഹെക്ടർ കൃഷിയിടത്തിലെ വിളകൾ നശിച്ചുവെന്നും 438 കർഷകർക്കാണ് കനത്ത നഷ്ടം സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

ഒക്ടോബർ 13 മുതൽ 16 വരെയുള്ള കണക്കുകൾ നോക്കിയാൽ വാഴ കൃഷിയെയാണ് മഴ സാരമായി ബാധിച്ചതെന്നും പ്രിൻസിപ്പൽ അ​ഗ്രികൾച്ചർ ഓഫീസർ എസ്. അനിൽകുമാർ വ്യക്തമാക്കി. 205 ഹെക്ടർ സ്ഥലത്തെ വാഴകൃഷി നശിച്ചിട്ടുണ്ട്.

10 ഹെക്ടർ പച്ചക്കറി, 12.48 ഹെക്ടർ നെല്ല്, 5.80 ഹെക്ടർ മരച്ചീനി എന്നിങ്ങനെയാണ് നഷ്ടം സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളിച്ചലിലാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. 207.20 ഹെക്ടർ കൃഷിയാണ് ഇവിടെ നശിച്ചതെന്നും ഏകദേശം 36.17 ലക്ഷത്തിന്‍റെ നഷ്ടമുണ്ടായെന്നും അനിൽകുമാർ അറിയിച്ചു.

ശക്തമായ മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് കൃഷിയ്ക്ക് ഉപയോ​ഗിക്കുന്ന ഉപകരണങ്ങളും വീട്ടുപകരണങ്ങളും നശിച്ചതായി കർഷകർ പറയുന്നു. ന​ഗരത്തിലെ പല ഭാ​ഗത്തും ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154591/following-the-continuous-heavy-rains-crop-damage-of-rs-8987-lakh-was-reported)