---
title: "പ്രായ ഭേദമന്യേ തികച്ചും സൗജന്യമായി ഇവിടെ പരിശീലനം നല്‍കും."
english_title: "Training will be provided here completely free of charge for all ages. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154593/training-will-be-provided-here-completely-free-of-charge-for-all-ages"
published_at: "2023-10-17T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652eac639e080_DFDGFBCVBCV.jpg"
keywords: []
---

# പ്രായ ഭേദമന്യേ തികച്ചും സൗജന്യമായി ഇവിടെ പരിശീലനം നല്‍കും.

> **Lead Summary:** **തലപ്പുഴ: **മാനന്തവാടി ബ്ലോക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി തലപ്പുഴ ഡിവിഷനില്‍ ആരംഭിക്കുന്ന സൗജന്യ കലാ പരിശീലന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉത്ഘാടനം ചെയ്തു. പ്രായ ഭേദമന്യേ തികച്ചും സൗജന്യമായി ഇവിടെ പരിശീലനം നല്‍കും.

## Article Content

**തലപ്പുഴ: **മാനന്തവാടി ബ്ലോക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി തലപ്പുഴ ഡിവിഷനില്‍ ആരംഭിക്കുന്ന സൗജന്യ കലാ പരിശീലന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉത്ഘാടനം ചെയ്തു. പ്രായ ഭേദമന്യേ തികച്ചും സൗജന്യമായി ഇവിടെ പരിശീലനം നല്‍കും.

വജ്രജൂബിലി ഫെലോഷിപ്പ് നേടിയ വിവിധ കലാരൂപങ്ങളില്‍ കഴിവ് തെളിയിച്ചവരാണ് പരിശീലനം നല്‍കുന്നത്. നാടന്‍ പാട്ട്,ചിത്രകല,ഗദ്ധിക,ചെണ്ട(തായമ്പക) തുടങ്ങിയ കലകള്‍ക്ക്  തലപ്പുഴ ഗവ:യുപി സ്‌കൂളില്‍ വെച്ചാണ് പരിശീലനം നല്‍കുന്നത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് തലപ്പുഴ ഡിവിഷന്‍ മെമ്പര്‍ അസീസ് വാളാട് അധ്യക്ഷത വഹിച്ചു.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് രമേശന്‍ ഏഴോക്കാരന്‍ വിശിഷ്ട അതിഥിയായിരുന്നു. ജോയ്‌സി ഷാജു,ആതിര ഗോപിനാഥ്,ബിന്ദു വിജയകുമാര്‍ ,തോമസ് ആന്റണി മാസ്റ്റര്‍,അബ്ദുള്‍ റഷീദ് മാസ്റ്റര്‍ ,കലാ മണ്ഡലം യഥു കൃഷ്ണ,പ്രിത,സുധിലാല്‍ എം.എസ് ,ബൈജു കെ.വി,തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154593/training-will-be-provided-here-completely-free-of-charge-for-all-ages)