---
title: "മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിന് തുടക്കം"
english_title: "demanding the resignation of the Chief Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154691/demanding-the-resignation-of-the-chief-minister"
published_at: "2023-10-18T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f6b00e9b7d_Screenshot_2023-10-18-10-36-30-85_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിന് തുടക്കം

> **Lead Summary:** റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം ആരംഭിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് ഉപരോധ സമരം ആരംഭിച്ചത്.

## Article Content

റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം ആരംഭിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് ഉപരോധ സമരം ആരംഭിച്ചത്.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാവിലെ 9.30ന് സമരം ഉദ്ഘാടനം ചെയ്യും.  കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. വൻ സുരക്ഷാ വിന്യാസമാണ് സമരം കണക്കിലെടുത്ത് സെക്രട്ടേറിയറ്റ് പരിസരത്ത് ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154691/demanding-the-resignation-of-the-chief-minister)