---
title: "അറബിക്കടലിൽ ന്യൂനമർദം: സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത"
english_title: "Chance of rain with thunder and lightning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154792/chance-of-rain-with-thunder-and-lightning"
published_at: "2023-10-18T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fa7df8bd5f_Screenshot_2023-10-18-15-06-45-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അറബിക്കടലിൽ ന്യൂനമർദം: സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

> **Lead Summary:** തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി ശക്തിപ്രാപിച്ച് തെക്കുകിഴക്കൻ അറബിക്കടലിനും മധ്യകിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി രൂപം പ്രാപിച്ചു.

## Article Content

തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി ശക്തിപ്രാപിച്ച് തെക്കുകിഴക്കൻ അറബിക്കടലിനും മധ്യകിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി രൂപം പ്രാപിച്ചു.

അടുത്ത 24 മണിക്കൂറിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാകുകയും തുടർന്ന് ഒക്ടോബർ 21ഓടെ വീണ്ടും ശക്തിപ്രാപിച്ച് മധ്യ അറബിക്കടലിൽ തീവ്രന്യൂനമർദമായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചക്രവാത ചുഴി ഒക്ടോബർ 20ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154792/chance-of-rain-with-thunder-and-lightning)