---
title: "ഒളവിലം റഹ് മാനിയ യതീംഖാനയിൽ വിജയികൾക്കുള്ള അനുമോദനവും സാഹിത്യ സമാജം ഉദ്ഘാടനവും നടന്നു"
english_title: "Olavilam Rah Mania Yatimkhana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154801/olavilam-rah-mania-yatimkhana"
published_at: "2023-10-18T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fad7af2fb0_Screenshot_2023-10-18-15-33-16-57_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഒളവിലം റഹ് മാനിയ യതീംഖാനയിൽ വിജയികൾക്കുള്ള അനുമോദനവും സാഹിത്യ സമാജം ഉദ്ഘാടനവും നടന്നു

> **Lead Summary:** ഒളവിലം റഹ് മാനിയ യതീംഖാനയിൽ വിവിധ മൽസരങ്ങളിലെ വിജയികൾക്കുള്ള അനുമോദനവും സാഹിത്യ സമാജം ഉദ്ഘാടനവും നടന്നു. സാഹിത്യ സമാജം ഉദ്ഘാടനം എൻ എ എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ.എൻ എ മുഹമ്മദ് റഫീക്ക് നിർവ്വഹിച്ചു.

## Article Content

ഒളവിലം റഹ് മാനിയ യതീംഖാനയിൽ വിവിധ മൽസരങ്ങളിലെ വിജയികൾക്കുള്ള അനുമോദനവും സാഹിത്യ സമാജം ഉദ്ഘാടനവും നടന്നു. സാഹിത്യ സമാജം ഉദ്ഘാടനം എൻ എ എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ.എൻ എ മുഹമ്മദ് റഫീക്ക് നിർവ്വഹിച്ചു.

അഡ്വ.കെ.ശുഹൈബ് തങ്ങൾ ഉപഹാര സമർപ്പണം നടത്തി. യതീംഖാന ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി ഏർപെടുത്തിയ ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ ട്രോഫിക്ക് അർഹരായ വിദ്യാർത്ഥികളെയും ഉപജില്ല കായിക മേളയിലും എസ് എസ് എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ യതീംഖാനയിലെ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.

വി കെ ഖാലിദ്, കെ പി സഫീർ ഹാജി, സി വി മുസ്തഫ ഹാജി എന്നിവർ സംസാരിച്ചു.ഇ ഷറഫുദ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സുലൈമാൻ മാസ്റ്റർ സ്വാഗതവും ഹിബ ഫാത്തിമ ഇബ്രാഹിം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154801/olavilam-rah-mania-yatimkhana)