---
title: "കൂത്തുപറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഷീ ലോഡ്ജ് പറാലിൽ പ്രവർത്തനം ആരംഭിച്ചു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154811/kuthuparamba"
published_at: "2023-10-18T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fb3a324cd6_Screenshot_2023-10-18-15-57-08-08_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഷീ ലോഡ്ജ് പറാലിൽ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഷീ ലോഡ്ജ് പറാലിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ സംവിധാനത്തിൻ്റെ സഹകരണത്തോടെ 65 ലക്ഷം രൂപ ചിലവിൽ വനിതാ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലാണ് ഷീ ലോഡ്ജ്ഒരുക്കിയിട്ടുള്ളത്.

## Article Content

**കൂത്തുപറമ്പ**: നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഷീ ലോഡ്ജ് പറാലിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ സംവിധാനത്തിൻ്റെ സഹകരണത്തോടെ 65 ലക്ഷം രൂപ ചിലവിൽ വനിതാ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലാണ് ഷീ ലോഡ്ജ്ഒരുക്കിയിട്ടുള്ളത്.

6മുറികളിലായി 40 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഷീലോഡ്ജിലുള്ളത്. വിശ്രമ മുറിയോട് ചേർന്ന് വനിതാ ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.നഗരസഭാധ്യക്ഷ വി സുജാത അധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ എൻജിനീയർ കെ വിനോദൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ വി രാമകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ ലിജി സജേഷ്, കെവി രജീഷ്, കെ അജിത, എംവി ശ്രീജ, കെകെ ഷമീർ, വാർഡ് കൗൺസിലർ പി ജയറാം, കെ ധനഞ്ജയൻ, കെ ബാബുരാജ്, സിജി തങ്കച്ചൻ, അലി മൊട്ടമ്മൽ, എൻ ധനഞ്ജയൻ, കെടി മുസ്തഫ ഹാജി, എഒ അഹമ്മദ് കുട്ടി, കെആർ അജി, പി ശ്രീലത എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154811/kuthuparamba)