---
title: "#iritty | ഹൈവിഷൻ ചാനൽ ക്യാമറമാനെ അധ്യാപകർ പൂട്ടിയിട്ട് കൈയ്യേറ്റം ചെയ്തു"
english_title: "Hivision channel cameraman locked by teachers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154856/hivision-channel-cameraman-locked-by-teachers"
published_at: "2023-10-18T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fd2f37dd58_IMG-20231018-WA0022.jpg"
keywords: []
---

# #iritty | ഹൈവിഷൻ ചാനൽ ക്യാമറമാനെ അധ്യാപകർ പൂട്ടിയിട്ട് കൈയ്യേറ്റം ചെയ്തു

> **Lead Summary:** ** **കിളിയന്തറ: ഇരിട്ടി ഉപജില്ല ശാസ്ത്രമേള ചിത്രീകരിക്കാനെത്തിയ ഹൈവിഷൻ ക്യാമറമാൻ കെ ദീപുവിനെ അധ്യാപകർ പൂട്ടിയിട്ട് കൈയ്യേറ്റം ചെയ്തു. കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര മേള ചിത്രീകരിക്കാൻ എത്തിയതായിരുന്നു ദീപു. 3 മണിയായിട്ടും കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാത്തത് റിപ്പോർട്ട് ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

** **കിളിയന്തറ: ഇരിട്ടി ഉപജില്ല ശാസ്ത്രമേള ചിത്രീകരിക്കാനെത്തിയ ഹൈവിഷൻ ക്യാമറമാൻ കെ ദീപുവിനെ അധ്യാപകർ പൂട്ടിയിട്ട് കൈയ്യേറ്റം ചെയ്തു. കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര മേള ചിത്രീകരിക്കാൻ എത്തിയതായിരുന്നു ദീപു. 3 മണിയായിട്ടും കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാത്തത് റിപ്പോർട്ട് ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154856/hivision-channel-cameraman-locked-by-teachers)