---
title: "#aralam | ആറളം പഞ്ചായത്ത് യുഡിഫ് അംഗങ്ങൾ ഓഫീസിനു മുന്നിൽ ധർണ നടത്തി"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154858/aralam"
published_at: "2023-10-18T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fd922c95f7_IMG-20231018-WA0027.jpg"
keywords: []
---

# #aralam | ആറളം പഞ്ചായത്ത് യുഡിഫ് അംഗങ്ങൾ ഓഫീസിനു മുന്നിൽ ധർണ നടത്തി

> **Lead Summary:** **ആറളം**: എടൂർ - ആറളം ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ അഭാവം മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും ആവശ്യമായ ജിവനക്കാരെ ഉടൻ നിയമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറളം ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്. ജനപ്രധിനിതികൾ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണ സമരം നടത്തി.

## Article Content

**ആറളം**: എടൂർ - ആറളം ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ അഭാവം മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും ആവശ്യമായ ജിവനക്കാരെ ഉടൻ നിയമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറളം ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്. ജനപ്രധിനിതികൾ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണ സമരം നടത്തി.

നിലവിലുള്ള ആറ് ജീവനക്കാരുടെ ഒഴിവ് എത്രയും വേഗം നിയമനം നടത്തി പഞ്ചായത്തിൻ്റെ ഭരണ സ്തംഭനം ഒഴിവാക്കണം എന്ന് അംഗങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ധർണ്ണാ സമരത്തിന് മെമ്പർ ജോർജ് ആലാം പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി വി.ടി .തോമസ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജോസഫ് , വൽസാ ജോസ്, നാസർ ചാത്തോത്ത്, ഫ്രാൻസീസ് കുറ്റിക്കാട്ടിൽ, സെലീനാ ടീച്ചർ, ജെസി ഉമ്മിക്കുഴി, മാർഗരറ്റ് വെട്ടിയാം കണ്ടത്തിൽ, മണ്ഡലം പ്രസിഡണ്ടുമാരായ ജോഷി പാലമറ്റം, ജിമ്മി അന്തിനാട്ട്, അരവിന്ദൻ അക്കാനിശ്ശേരി, സോമൻ കരോട്ടേടത്ത്, കെ.എം. പീറ്റർ, ജെയ്സൺ വെമ്പേനി, ബൂത്ത് പ്രസിഡണ്ടുമാരായ ഹരീന്ദ്രൻ, ജോസഫ് പുത്തൻപുര തുടങ്ങിയവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154858/aralam)