---
title: "#kannur | കണ്ണൂര്‍ സിറ്റി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154863/kannur"
published_at: "2023-10-18T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fdb50101ba_IMG-20231018-WA0030.jpg"
keywords: []
---

# #kannur | കണ്ണൂര്‍ സിറ്റി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തു

> **Lead Summary:** **കണ്ണൂർ** : സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമയില്‍ ഏഴാമത്തെ പ്രതിമയുടെ അനാച്ഛാദനം കണ്ണൂര്‍ സിറ്റി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിയാദ് തങ്ങളുടെ അധ്യക്ഷതയില്‍ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നിര്‍വ്വഹിച്ചു.

## Article Content

**കണ്ണൂർ** : സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമയില്‍ ഏഴാമത്തെ പ്രതിമയുടെ അനാച്ഛാദനം കണ്ണൂര്‍ സിറ്റി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിയാദ് തങ്ങളുടെ അധ്യക്ഷതയില്‍ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നിര്‍വ്വഹിച്ചു.

നേരത്തെ മുഴത്തടം ഗവ.യു പി സ്കൂള്‍, പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, തോട്ടട ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, താവക്കര യു പി സ്കൂള്‍, ആനയിടുക്ക് എല്‍ പി സ്കൂള്‍, പള്ളിക്കുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചിരുന്നു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ അഷറഫ് ചിറ്റുള്ളി, കെ എം സാബിറ ടീച്ചര്‍, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് കെ ഇസ്മയിൽ മാസ്റ്റര്‍, ഹെഡ് മാസ്റ്റര്‍ കെ ജയദേവ്, പി ടി എ വൈസ് പ്രസിഡന്‍റ് ഖല്ലാക്ക്, മദര്‍ പി ടി എ പ്രസിഡന്‍റ് സെറീന, ശില്‍പി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154863/kannur)