---
title: "കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. "
english_title: "School bus driver arrested with cannabis "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154884/school-bus-driver-arrested-with-cannabis"
published_at: "2023-10-18T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ff61f3cb43_gjhbknn.jpg"
keywords: []
---

# കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. 

> **Lead Summary:** കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം പോത്തൻകോട് ഗവ. യുപിഎസിലെ താൽക്കാലിക ബസ് ഡ്രൈവറായ സുജൻകുമാറാണ് പിടിയിലായത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികൾ പൊലീസ് കണ്ടെടുത്തു. താൽക്കാലിക സ്കൂൾ ബസ് ഡ്രൈവറായ സുജൻകുമാർ സ്കൂൾ സമയം കഴിഞ്ഞ് ഓട്ടോറിക്ഷ ഓടിക്കാറുണ്ട്.

## Article Content

കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം പോത്തൻകോട് ഗവ. യുപിഎസിലെ താൽക്കാലിക ബസ് ഡ്രൈവറായ സുജൻകുമാറാണ് പിടിയിലായത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികൾ പൊലീസ് കണ്ടെടുത്തു. താൽക്കാലിക സ്കൂൾ ബസ് ഡ്രൈവറായ സുജൻകുമാർ സ്കൂൾ സമയം കഴിഞ്ഞ് ഓട്ടോറിക്ഷ ഓടിക്കാറുണ്ട്.

ഓട്ടോയിൽ കറങ്ങിയാണ് കഞ്ചാവ് വിൽപന. കഴിഞ്ഞ ദിവസം പൊലീസിന് ഇത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിനടിയിൽ പ്രത്യേക അറയിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. 500 രൂപയ്ക്കും 300 രൂപയ്ക്കും വിൽക്കാൻ കണക്കാക്കിയാണ് ഇയാൾ പൊതികൾ സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154884/school-bus-driver-arrested-with-cannabis)