---
title: "ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം"
english_title: "A student met a tragic end when his head hit an electricity pole while traveling in a bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154896/a-student-met-a-tragic-end-when-his-head-hit-an-electricity-pole-while-traveling-in-a-bus"
published_at: "2023-10-18T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653001d5ecddd_dfhfghfj.jpg"
keywords: []
---

# ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **കാസര്‍​ഗോഡ്**: ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. കാസർ​ഗോഡ് കറന്തക്കാട് വച്ച് ബുധനാഴ്ച വൈകിട്ടാണ് സംഭവം. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിയായ എസ്. മൻവിത്ത് ആണ് മരിച്ചത്. പരിക്കേറ്റ ഉടൻ തന്നെ മൻവിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വയനാട്ടിലും സമാനമായ അപകടം മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബസ് ഉൾപ്പടെ വലിയ വാഹനങ്ങൾ സ്ഥിരമായി പോകുന്ന ചില റോഡുകളുടെ സമീപത്ത് വൈദ്യുതി തൂണുകൾ അപകടഭീഷണി ഉയർത്തി നിൽക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.

## Article Content

**കാസര്‍​ഗോഡ്**: ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. കാസർ​ഗോഡ് കറന്തക്കാട് വച്ച് ബുധനാഴ്ച വൈകിട്ടാണ് സംഭവം. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിയായ എസ്. മൻവിത്ത് ആണ് മരിച്ചത്. പരിക്കേറ്റ ഉടൻ തന്നെ മൻവിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വയനാട്ടിലും സമാനമായ അപകടം മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബസ് ഉൾപ്പടെ വലിയ വാഹനങ്ങൾ സ്ഥിരമായി പോകുന്ന ചില റോഡുകളുടെ സമീപത്ത് വൈദ്യുതി തൂണുകൾ അപകടഭീഷണി ഉയർത്തി നിൽക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154896/a-student-met-a-tragic-end-when-his-head-hit-an-electricity-pole-while-traveling-in-a-bus)