---
title: "ദുബായിൽ ​ഗ്യാസ് സിലിണ്ടർ പെട്ടിത്തെറിച്ച് മലയാളികൾക്ക് പരിക്ക്."
english_title: "Malayalis injured in gas cylinder box explosion in Dubai. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154920/malayalis-injured-in-gas-cylinder-box-explosion-in-dubai"
published_at: "2023-10-18T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65300e1d6b151_kjl.jpg"
keywords: []
---

# ദുബായിൽ ​ഗ്യാസ് സിലിണ്ടർ പെട്ടിത്തെറിച്ച് മലയാളികൾക്ക് പരിക്ക്.

> **Lead Summary:** **കരാമ: **ദുബായിൽ ​ഗ്യാസ് സിലിണ്ടർ പെട്ടിത്തെറിച്ച് മലയാളികൾക്ക് പരിക്ക്. ഒൻപത് പേർക്ക് പരിക്കേറ്റതിൽ മൂന്നു പേരുടെ നില ​ഗുരുതരമാണ്. കണ്ണൂര്‍ തലശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധിന്‍ ദാസിന്‍റെ പരിക്കുകൾ ​ഗുരുതരമാണെന്നാണ് സൂചന.

## Article Content

**കരാമ: **ദുബായിൽ ​ഗ്യാസ് സിലിണ്ടർ പെട്ടിത്തെറിച്ച് മലയാളികൾക്ക് പരിക്ക്. ഒൻപത് പേർക്ക് പരിക്കേറ്റതിൽ മൂന്നു പേരുടെ നില ​ഗുരുതരമാണ്. കണ്ണൂര്‍ തലശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധിന്‍ ദാസിന്‍റെ പരിക്കുകൾ ​ഗുരുതരമാണെന്നാണ് സൂചന.

ചൊവ്വാഴ്ച അർധരാത്രി 12.20ന് കരാമ ഡേ ടു ഡേ ഷോപ്പിം​ഗ് സെന്‍ററിന് സമീപമുള്ള ബിൻഹൈദർ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ​ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടാകുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഇവിടെയുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്നത്.

യുവാക്കളിൽ ഭൂരിഭാ​ഗവും അവിവാഹിതരാണെന്നാണ് സൂചന. റാഷിദ് ആശുപത്രിയിലും എൻഎംസി ആശുപത്രിയിലുമായി പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലുള്ള രണ്ട് സ്ത്രീകൾക്കും പരിക്കേറ്റിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154920/malayalis-injured-in-gas-cylinder-box-explosion-in-dubai)