---
title: "പാനൂർ പുത്തൂരിൽ വെച്ച് പണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ"
english_title: "One more person arrested in Panur Puthur robbery case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154922/one-more-person-arrested-in-panur-puthur-robbery-case"
published_at: "2023-10-18T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530116f09811_panoor_robbry_crime.jpg"
keywords: []
---

# പാനൂർ പുത്തൂരിൽ വെച്ച് പണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

> **Lead Summary:** **പാനൂർ:** പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പുത്തൂർ കെ പി മോഹനൻ റോഡിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പരാതിക്കാരനെ തടഞ്ഞു നിർത്തി ഒന്നിൽ കൂടുതൽ ആൾക്കാർ ചേർന്ന് ഇടവഴിയിൽ നിന്ന് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 4,60,000 രൂപ കവർന്ന കേസിൽ ഒരാൾ കൂടി പിടിയിലായി. മാക്കുനി ചമ്പാട് സ്വദേശിയായ ബിജോയ്‌ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**പാനൂർ:** പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പുത്തൂർ കെ പി മോഹനൻ റോഡിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പരാതിക്കാരനെ തടഞ്ഞു നിർത്തി ഒന്നിൽ കൂടുതൽ ആൾക്കാർ ചേർന്ന് ഇടവഴിയിൽ നിന്ന് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 4,60,000 രൂപ കവർന്ന കേസിൽ ഒരാൾ കൂടി പിടിയിലായി. മാക്കുനി ചമ്പാട് സ്വദേശിയായ ബിജോയ്‌ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

തുടർന്ന് ഇയാളെ  കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ആഗസ്റ്റ് മാസം നാലാം തിയ്യതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മറ്റ് പ്രതികളായ സായിഷ് കെ ഈസ്റ്റ്‌ പാറാട്, വിജേഷ് കുന്നോത്ത്പറമ്പ്, ജോബിൻ ബാസ്‌ക്കർ ചമ്പാട്, ബിജു അരയക്കൂൽ , സംഷിജ് വി അരയക്കൂൽ, റനീഷ് ടി പി അരയക്കൂൽ, നിഹാൽ കുന്നോത്ത്പറമ്പ് എന്നിവരെ ആഗസ്റ്റ് മാസം 14 ന് അറസ്റ്റ് ചെയ്തിരുന്നു. പാനൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ രാജീവൻ, സിപിഒ ശ്രീജിത്ത്‌, എസ് സി പി ഒ ജോഷിത്ത് എന്നി പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154922/one-more-person-arrested-in-panur-puthur-robbery-case)