---
title: "മട്ടന്നൂർ ഇരിട്ടി റോഡിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു;രണ്ട് മരണം"
english_title: "Accident at mattannur iritty road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15498/accident-at-mattannur-iritty-road"
published_at: "2021-12-11T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b409d6d356b_PicsArt_12-11-07.43.07.jpg"
keywords: []
---

# മട്ടന്നൂർ ഇരിട്ടി റോഡിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു;രണ്ട് മരണം

> **Lead Summary:** മട്ടന്നൂർ : മട്ടന്നൂർ ഇരിട്ടി റോഡിൽ ഹാപ്പി വെഡിംഗിന് മുന്നിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ട്മറിഞ്ഞു.

## Article Content

മട്ടന്നൂർ : മട്ടന്നൂർ ഇരിട്ടി റോഡിൽ ഹാപ്പി വെഡിംഗിന് മുന്നിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ട്മറിഞ്ഞു.

ശനിയാഴ്ച പുലർച്ചെ 4.45 നായിരുന്നു അപകടം.  ചെങ്കൽ കയറ്റി വടകരയിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത് .

കേളൻപിടിക സ്വദേശികളായ ഡ്രൈവറും ക്ലീനറും മരിച്ചു. വിളമന സ്വദേശികളായ അർജുൻ വിജയൻ (38), രവീന്ദ്രൻ (57) എന്നിവരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15498/accident-at-mattannur-iritty-road)