---
title: "ശബരിമല തീര്‍ത്ഥാടനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍"
english_title: "Govt announces concessions on Sabarimala pilgrimage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15502/govt-announces-concessions-on-sabarimala-pilgrimage"
published_at: "2021-12-11T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b412f4d4097_images - 2021-12-11T082437.716.jpeg"
keywords: []
---

# ശബരിമല തീര്‍ത്ഥാടനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

> **Lead Summary:**  പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ . പമ്ബയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്ബരാഗത പാത തുറക്കും.സന്നിധാനത്ത് രാത്രി തങ്ങാനും , പമ്ബാ സ്നാനം നടത്തുന്നതിനും ബലി തര്‍പ്പണത്തിനും അനുമതി നല്‍കി.

## Article Content

 പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ . പമ്ബയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്ബരാഗത പാത തുറക്കും.സന്നിധാനത്ത് രാത്രി തങ്ങാനും , പമ്ബാ സ്നാനം നടത്തുന്നതിനും ബലി തര്‍പ്പണത്തിനും അനുമതി നല്‍കി.

കൊവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം . മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇളവുകള്‍ തീരുമാനിച്ചത്.

പരമ്ബരാഗത പാതയിലൂടെയുള്ള തീര്‍ത്ഥാടനം അനുവദിക്കും .നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികില്‍സാ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.സന്നിധാനത്ത് രാത്രി തങ്ങാന്‍ അനുവദിക്കും.

500 മുറികള്‍ ഇതിനായി കൊവിഡ് മാനദണ്ഡ പ്രകാരം സജ്ജീകരിച്ചു. പമ്ബാ സ്നാനം നടത്തുന്നതിനും ബലിതര്‍പ്പണത്തിനും അനുമതി നല്‍കി എന്നാല്‍ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കും. ജില്ലാ കളക്‌ട്രേറ്റില്‍ ചേരുന്ന യോഗം അന്തിമ ഒരുക്കങ്ങള്‍ വിലയിരുത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15502/govt-announces-concessions-on-sabarimala-pilgrimage)