---
title: "സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍  ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല; പകരം അര്‍ധ വാര്‍ഷിക പരീക്ഷ"
english_title: "Public schools in the state will not have Christmas exams this time."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15512/public-schools-in-the-state-will-not-have-christmas-exams-this-time"
published_at: "2021-12-11T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b430757e026_images - 2021-12-11T103028.253.jpeg"
keywords: []
---

# സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍  ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല; പകരം അര്‍ധ വാര്‍ഷിക പരീക്ഷ

> **Lead Summary:** തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇക്കുറി ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല.

## Article Content

തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇക്കുറി ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല.

ക്രിസ്മസ് പരീക്ഷയ്ക്ക് പകരം അര്‍ധ വാര്‍ഷിക പരീക്ഷ നടത്താനാണ് ആലോചന.ജനുവരിയിലായിരിക്കും അര്‍ധ വാര്‍ഷിക പരീക്ഷ. സ്‌കൂള്‍ തലത്തില്‍ ഒരു പരീക്ഷയും നടത്തിയില്ലെങ്കില്‍ പിന്നെ പൊതുപരീക്ഷ വരുമ്പോള്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രയാസമുണ്ടാകും എന്നാണ് വിലയിരുത്തല്‍.

10,12 ക്ലാസുകള്‍ക്ക് പുറമെ മറ്റ് ക്ലാസുകള്‍ക്കുമായി അര്‍ധ വാര്‍ഷിക പരീക്ഷ നടത്തുന്നതാണ് പരിഗണിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15512/public-schools-in-the-state-will-not-have-christmas-exams-this-time)