---
title: "ശസ്ത്രക്രിയയിലെ വീഴ്ച: ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ്"
english_title: "Veena George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155139/veena-george"
published_at: "2023-10-19T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653101896d0d8_Screenshot_2023-10-06-14-01-11-26_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ശസ്ത്രക്രിയയിലെ വീഴ്ച: ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ്

> **Lead Summary:** **കൽപ്പറ്റ**: വയനാട് മാനന്തവാടി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടയിൽ വൃഷ്ണം പ്രവർത്തനരഹിതമായെന്ന പരാതിയിൽ അന്വേഷിക്കാനും വസ്തുത കണ്ടെത്തി നടപടിയെടുക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.

## Article Content

**കൽപ്പറ്റ**: വയനാട് മാനന്തവാടി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടയിൽ വൃഷ്ണം പ്രവർത്തനരഹിതമായെന്ന പരാതിയിൽ അന്വേഷിക്കാനും വസ്തുത കണ്ടെത്തി നടപടിയെടുക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.

മെഡിക്കൽ സർജൻ ഡോ. ജുബേഷിനെതിരെയാണ് ആക്ഷേപം ഗൗരവമായി അന്വേഷിക്കുമെന്ന് മാധ്യമ പ്രവർത്തകരോട് മന്ത്രി പറഞ്ഞു. എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്ക് എൻ എസ് ഗിരീഷാണ് ഡോ. ജുബേഷിനെതിരെ പരാതി ഉന്നയിച്ചത്. ഹെർണിയ ശസ്ത്രക്രിയക്കെത്തിയ രോഗിയുടെ വൃഷ്ണം ശസ്ത്രക്രിയയെ തുടർന്ന് പ്രവർത്തന രഹിതമായെന്നായിരുന്നു പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155139/veena-george)