---
title: "#Epjayarajan | മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും: ഇ പി ജയരാജൻ"
english_title: "E p jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155148/e-p-jayarajan"
published_at: "2023-10-19T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653108bd973e6_Screenshot_2023-10-19-16-11-18-90_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Epjayarajan | മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും: ഇ പി ജയരാജൻ

> **Lead Summary:**  മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി നയം തന്നെ മൂന്നാറിൽ നടപ്പാക്കും. എംഎം മണിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മണി ഇടുക്കിയിൽ തന്നെ ഉണ്ടല്ലോയെന്നും മണിക്ക് നേരിട്ട് തോന്നിയിട്ടുള്ള കാര്യങ്ങളാണ് പറയുന്നതെന്നും ഇപി പറഞ്ഞു.

## Article Content

 മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി നയം തന്നെ മൂന്നാറിൽ നടപ്പാക്കും. എംഎം മണിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മണി ഇടുക്കിയിൽ തന്നെ ഉണ്ടല്ലോയെന്നും മണിക്ക് നേരിട്ട് തോന്നിയിട്ടുള്ള കാര്യങ്ങളാണ് പറയുന്നതെന്നും ഇപി പറഞ്ഞു.

മണിയുടെ പ്രതികരണം പ്രശ്ന പരിഹാരത്തിനുള്ള സന്ദേശമാണ്. കൃഷിക്കാർക്കൊപ്പമാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്റെ തെണ്ടാൻ പോ പരാമർശം താൻ കേട്ടിട്ടില്ലെന്നും ദത്തേട്ടാ പറഞ്ഞത് കേട്ടില്ല, എന്താണ് അങ്ങനെ പറഞ്ഞതെന്ന് മാധ്യമപ്രവർത്തകർക്ക് തന്നെ അദ്ദേഹത്തോട് ചോദിക്കാമായിരുന്നല്ലോ എന്നും ഇപി മറുപടി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155148/e-p-jayarajan)