---
title: "രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി"
english_title: "32 omicron cases confirmed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15515/32-omicron-cases-confirmed"
published_at: "2021-12-11T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b431b9d6e2e_images - 2021-12-11T103546.741.jpeg"
keywords: []
---

# രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി

> **Lead Summary:** ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതുതായി ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി.

## Article Content

ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതുതായി ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി.

മഹാരാഷ്ട്രയിൽ 7 ഒമിക്രോൺ കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മുംബൈയിലുള്ള 3 പേർക്കും പിമ്പ്രി ചിഞ്ച്വാദിൽ ഉള്ള 4 പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.ഇതോടെ മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 17 ആയി.

ഗുജറാത്തിൽ നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യക്കും ഭാര്യാ സഹോദരനുമാണ് പുതുതായി ഒമൈക്രോൺ സ്ഥിരീകരിച്ചത്.ഇവരെ ക്വാറന്‍റൈനിലേക്ക് മാറ്റിയതായി ആരോഗ്യ വിദഗ്‌ദ്ധർ അറിയിച്ചു.l

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15515/32-omicron-cases-confirmed)