---
title: "മരത്തിൽ കുടുങ്ങിയ മധ്യവയസ്കനെ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ രക്ഷിച്ചു"
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155159/cherupuzha"
published_at: "2023-10-19T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653110a822c96_Screenshot_2023-10-19-16-41-22-50_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മരത്തിൽ കുടുങ്ങിയ മധ്യവയസ്കനെ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ രക്ഷിച്ചു

> **Lead Summary:** **എരമം**: മരം മുറിക്കുന്നതിനിടയിൽ മരത്തിൽ കുടുങ്ങിയ മധ്യവയസ്കനെ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ രക്ഷിച്ചു. എരമം കുറ്റൂർ പഞ്ചായത്ത് വട്യേരയിലെ വി വി അബുവാണ് മരത്തിൽ കുടുങ്ങിയത്. ഫയർഫോഴ്സ് സംഘം എത്തുന്നതുവരെ കൂടെയുണ്ടായിരുന്ന ആൾ അബുവിനെ മരത്തോട് ചേർത്ത് കെട്ടി താങ്ങിനിർത്തുകയായിരുന്നു.

## Article Content

**എരമം**: മരം മുറിക്കുന്നതിനിടയിൽ മരത്തിൽ കുടുങ്ങിയ മധ്യവയസ്കനെ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ രക്ഷിച്ചു. എരമം കുറ്റൂർ പഞ്ചായത്ത് വട്യേരയിലെ വി വി അബുവാണ് മരത്തിൽ കുടുങ്ങിയത്. ഫയർഫോഴ്സ് സംഘം എത്തുന്നതുവരെ കൂടെയുണ്ടായിരുന്ന ആൾ അബുവിനെ മരത്തോട് ചേർത്ത് കെട്ടി താങ്ങിനിർത്തുകയായിരുന്നു.

തുടർന്ന് പെരിങ്ങോം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അബുവിനെ മരത്തിൽ നിന്നും സുരക്ഷിതമായി താഴെ ഇറക്കി. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ പി വി അശോകൻ, എ രാമകൃഷ്ണൻ, കെ തോമസ്, വി വി ഫ്രാൻസിസ്, ഇ ടി സന്തോഷ്കുമാർ, പി കെ സുനിൽ, എം ജയേഷ് കുമാർ, പി എ അനൂപ്, കെ സജീവ്, പി സി മാത്യു, നോബിൾ ജോസഫ്, കെ രജീഷ് എന്നിവരാണ് രക്ഷാദൗത്യത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155159/cherupuzha)