---
title: "ആരോഗ്യ വകുപ്പിന്റെ സ്കൂൾ ദന്താരോഗ്യ പരിപാടിക്ക് തുടക്കമായി"
english_title: "Health Department's School Dental Health Program started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155168/health-departments-school-dental-health-program-started"
published_at: "2023-10-19T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6531161842f65_Screenshot_2023-10-19-17-09-49-71_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ആരോഗ്യ വകുപ്പിന്റെ സ്കൂൾ ദന്താരോഗ്യ പരിപാടിക്ക് തുടക്കമായി

> **Lead Summary:** **കണ്ണൂർ**: ആരോഗ്യ വകുപ്പിന്റെയും, ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന സ്കൂൾ ദന്താരോഗ്യ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ചിറക്കൽ കുളം മദ്രസ മ അദനിയ സ്കൂളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: ആരോഗ്യ വകുപ്പിന്റെയും, ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന സ്കൂൾ ദന്താരോഗ്യ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ചിറക്കൽ കുളം മദ്രസ മ അദനിയ സ്കൂളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലാ ആശുപത്രി ദന്താരോഗ്യ വിഭാഗമാണ് ക്യാംപ് സംഘടിപ്പിച്ചത് . ആധുനിക ഭക്ഷണ രീതി ദന്ത വദന രോഗങ്ങൾ കൂടാൻ കാരണമാകുന്നുണ്ടെന്ന് എം എൽ എ പറഞ്ഞു. ക്യാംപിന്റെ ഭാഗമായി ദന്താരോഗ്യ ബോധവത്കരണവും, മാജിക് ഷോയും സംഘടിപ്പിച്ചു. ജില്ലാ ഡന്റൽ നോഡൽ ആഫീസർ ഡോ. കെ.എ. സുജാത അധ്യക്ഷയായി. ഡന്റൽ സർജൻ ഡോ:സഞ്ജിത്ത് ജോർജ്ജ്.

സീനിയർ ഡന്റൽ ഹൈജീനിസ്റ്റ് അജയകുമാർ കരിവെള്ളൂർ, ഡോ: സിനിഷ, ഡോ. അഞ്ജലി കെ.സി, വി. നിമിഷ, സ്കൂൾ ഹെഡ്മിസ്ട്രസ് സജിത കെ. വി, പി ടി എ പ്രസിഡന്റ് ഷുക്കൂർ ചാലിൽ, അഹസാബ്. കെ, കെ.എം. മുഹമ്മദ് ആസാദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സനീഷ് വടകരയും സംഘവും അവതരിപ്പിച്ച ദന്താരോഗ്യ ബോധവത്കരണ മാജിക്ക് ഷോയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155168/health-departments-school-dental-health-program-started)